Gold Hallmarking: ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമം നിങ്ങളുടെ കൈയിലെ സ്വര്‍ണത്തിന്‍റെ മൂല്യം കുറയ്ക്കുമോ?
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് വളരെക്കാലം മുന്‍പ് തൊട്ടുതന്നെ സ്വര്‍ണത്തെ കണക്കാക്കി വരുന്നത്. വര്‍ഷങ്ങള്‍ കഴിയുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എന്നും താത്പര്യം കാണിച്ചിട്ടുണ്ട്.
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായാണ് വളരെക്കാലം മുന്‍പ് തൊട്ടുതന്നെ സ്വര്‍ണത്തെ കണക്കാക്കി വരുന്നത്. വര്‍ഷങ്ങള്‍ കഴിയുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എന്നും താത്പര്യം കാണിച്ചിട്ടുണ്ട്.
ആവശ്യക്കാര്‍ ഏറുമ്പോള്‍ പറ്റിക്കപ്പെടാനും സാധ്യത ഏറെയാണ്. അതായത് പരിശുദ്ധി കുറഞ്ഞ സ്വര്‍ണം നല്‍കി ഉപയോക്താക്കളെ പറ്റിക്കാന്‍ വ്യാപാരികള്‍ക്ക് സാധിക്കും. കാരണം ഒറ്റ നോട്ടത്തില്‍ സ്വര്‍ണത്തിന്‍റെ പരിശുദ്ധി മനസിലാക്കാന്‍ സാധിക്കില്ല എന്നത് തന്നെ.
ഇത്തരത്തിലുള്ള വ്യജന്മാരില്‍നിന്നും ഉപയോക്താക്കളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം നടപ്പാക്കുന്നത്. ജൂണ്‍ 15 മുതല്‍ ഹാള്‍മാര്‍ക്കിംഗ് (Hallmarking) നിര്‍ബന്ധമാകുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വര്‍ണാഭരണങ്ങള്‍ക്ക് പതിപ്പിക്കുന്ന "പരിശുദ്ധിയുടെ മുദ്ര"യാണ് ഹാള്‍മാര്‍ക്കിംഗ് ( Hallmarking).
ജൂണ്‍ 15 മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് ( Hallmarking) നിര്‍ബന്ധമാകുമ്പോള്‍ രാജ്യത്തെവിടെയും ഹാൾമാർക്ക് എന്ന "പരിശുദ്ധിയുടെ മുദ്ര" പതിപ്പിച്ച ആഭരണങ്ങള്‍ മാത്രമേ വ്യാപാരികള്‍ക്ക് വില്‍ക്കാന്‍ സാധിക്കൂ.
എന്നാല്‍, പുതിയ നിയമം നിലവില്‍ വരുന്നതോടെ ആശങ്കയിലായിരിയ്ക്കുന്നത് ഉപയോക്താക്കളാണ്. തങ്ങളുടെ കൈവശമുള്ള പഴയ സ്വര്‍ണത്തിന്‍റെ മൂല്യം കുറയുമോ എന്നാണ് പലരുടെയും ആശങ്ക. കൂടാതെ, ഈ സ്വര്‍ണം വില്‍ക്കാന്‍ സാധിക്കില്ലേ? ജ്വല്ലറികള്‍ ഈ സ്വര്‍ണം ഇനി വാങ്ങില്ലേ? എന്നിങ്ങനെ സംശയങ്ങള്‍ അനവധി.
എന്നാല്‍, തീര്‍ത്തു പറയട്ടെ, പുതിയ നിയമം നിലവില്‍ വരുന്നതുകൊണ്ട് ഉപയോക്താക്കളുടെ കൈവശമുള്ള സ്വര്‍ണത്തിന് ഒന്നും സംഭവിക്കുകയില്ല. ഈ നിയമം സ്വര്‍ണ വ്യാപരികള്‍ക്കായി മാത്രമാണ്. ജ്വല്ലറികൾ വിൽക്കുന്ന സ്വർണം ഹാൾമാർക്ക് ചെയ്തതായിരിക്കണം. അതായത്, വ്യാപാരികള്‍ക്ക് ഇനി മുതല്‍ ഉപയോക്താക്കളെ പറ്റിയ്ക്കാന്‍ സാധിക്കില്ല എന്നത് തന്നെ...!!
പുതിയ നിയമം നിലവില്‍ വന്നതിനുശേഷവും ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്വര്‍ണം പഴയപടി വിനിയോഗം ചെയ്യാന്‍ സാധിക്കും. കൈവശം വയ്ക്കുന്നതിനോ, വിറ്റ് പണമാക്കാനോ പണയം വയ്ക്കുന്നതിനോ തടസമില്ല. അതായത് സ്വര്‍ണ നാണയങ്ങളോ ആഭരണങ്ങളോ വിൽക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഹാൾമാർക്കി൦ഗ് ആവശ്യമില്ല.
അഥവാ ജൂൺ 15നു ശേഷം ഹാൾമാർക്കിംഗ് ചെയ്യാത്ത സ്വർണം സ്വീകരിക്കില്ലെന്ന് ഏതെങ്കിലും സ്വർണവ്യാപാരികൾ പറഞ്ഞാല്‍ അതിനെ നിയമപരമായി നേരിടാന്‍ സാധിക്കും. കാരണം നിയമമനുസരിച്ച് ഉപയോക്താക്കളിൽനിന്നു സ്വീകരിക്കുന്ന സ്വർണത്തിന് ഹാൾമാർക്കി൦ഗ് നിർബന്ധമില്ല. കൂടാതെ,സ്വര്‍ണത്തിന്‍റെ മാറ്റ് അനുസരിച്ചുള്ള വില ഉപയോക്താക്കള്‍ക്ക് ലഭിക്കും.
Also Read: Gold Rate: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 280 രൂപ കുറഞ്ഞു
പുതിയ നിയമമനുസരിച്ച് മൂന്നു കാരറ്റുകളിലുള്ള സ്വർണാഭരണം വിൽക്കാനാണ് ജ്വല്ലറികൾക്ക് അനുമതിയുള്ളത്. 14, 18, 22 കാരറ്റിലുള്ള ആഭരണങ്ങൾ ജ്വല്ലറികൾക്കു വിൽക്കാന്‍ സാധിക്കും. 21 കാരറ്റ് സ്വർണം പുതിയ നിയമമനുസരിച്ച് ജ്വല്ലറികളിൽ വിൽക്കാനാകില്ല. കൂടാതെ, എല്ലാ സ്വര്‍ണവും ഹാൾമാർക്കി൦ഗ് ചെയ്തിരിയ്ക്കണം. എന്നാല്‍, രണ്ടു ഗ്രാമില്‍ കുറഞ്ഞ തൂക്കമുള്ള ആഭരണങ്ങള്‍ ഹാൾമാർക്കി൦ഗ് ചെയ്യേണ്ട ആവശ്യമില്ല.
ഇനി മുതല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മുദ്രകള്‍ ഇവയാണ്. 4മുദ്രകളാണ് ആഭരണങ്ങളില്‍ ഉണ്ടാവുക. ഹാൾമാർക്കി൦ഗ് അനുവദിക്കുന്ന സ്ഥാപനത്തിന്‍റെ മുദ്ര, ജ്വല്ലറിയുടെ തിരിച്ചറിയൽ മുദ്ര, BIS മുദ്ര, കാരറ്റിൽ രേഖപ്പെടുത്തിയ സ്വര്‍ണത്തിന്‍റെ പരിശുദ്ധി എന്നിവയാണ് അവ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.