തിരുവനന്തപുരം: സ്വർണവിലയിൽ റെക്കോർഡ് വർധന. പവന് 720 കൂടി 54, 360 രൂപയായി. 19 ദിവസത്തിനിടെ പവന് കൂടിയത് 4,160 രൂപയാണ്.സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് 90 രൂപ കൂടി 6,795 ആയി. മാർച്ച് 29ന് ആണ് പവന് 50,000 രൂപ കടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യാന്തര സ്വർണവില ഔൺസിന് 2,387 ഡോളറാണ്. രൂപയുടെ വിനിമയ നിരക്ക് 83.53 ആണ്. ഇതുവരെയുള്ള റെക്കോർഡ് വിലകളെ പിന്തള്ളിയാണ് സ്വർണത്തിന് വീണ്ടും വില വർധിച്ചിരിക്കുന്നത്. രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലാണ്. ഇതും സ്വർണവിലയെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ.


ALSO READ: റെക്കോർഡ് അടിച്ച് സ്വർണവില വിലയുടെ പോക്ക് ഇതെങ്ങോട്ട്? ഇന്നത്തെ നിരക്ക് ഇങ്ങനെ


22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6,706 രൂപയും 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 7,316 രൂപയുമാണ് മുംബൈയിലെ നിരക്ക്. കൊൽക്കത്തയിൽ 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6,706 രൂപയും 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 7,316 രൂപയുമാണ്. ചെന്നൈയിൽ 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6,789 രൂപയും 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 7,406 രൂപയുമാണ് ഇന്നത്തെ വില.


ഡൽഹിയിൽ 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6,721 രൂപയും 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 7,331 രൂപയുമാണ് ഇന്നത്തെ നിരക്ക്. ബെം​ഗളൂരുവിൽ 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6,706 രൂപയും 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 7,316 രൂപയുമാണ് വില. ഹൈദരാബാദിൽ 22 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 6,706 രൂപയും 24 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 7,316 രൂപയുമാണ് ഇന്നത്തെ വില.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.