തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർധന. 560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,520 രൂപയായി. 240 രൂപയാണ് ഇന്നലെ ഉയർന്നത്. ഇക്കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു  ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 75 രൂപ കൂടി. 5315 രൂപയാണ് ഇന്നത്തെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 60 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വിപണി വില 4395 രൂപയാണ്. 


Also Read: Small Finance Banks: 9.5% വരെ പലിശ കിട്ടും; പക്ഷേ ഈ ബാങ്കുകൾ സുരക്ഷിതമാണോ?


അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിയുടെ വില ഇന്ന് രണ്ട് രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 72 രൂപയായി. എന്നാൽ ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.


മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 


മാർച്ച് 01 - പവന് 120 രൂപ കൂടി 41,280 രൂപയായി
മാർച്ച് 02 - പവന് 120 രൂപ കൂടി വിപണി വില 41,400 രൂപയായി
മാർച്ച് 03 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. 
മാർച്ച് 04 - പവന് 80 രൂപ കൂടി 41,480 രൂപയായി.
മാർച്ച് 05 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 06 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 07 - പവന് 160 രൂപ കുറഞ്ഞ് വിപണി വില 41,320 രൂപയിലേക്കെത്തി.
മാർച്ച് 08 - പവന് 520 രൂപ കുറഞ്ഞു. വിപണി വില 40,800 രൂപ
മാർച്ച് 09 - പവന് 80 രൂപ കുറഞ്ഞ് 40,720 രൂപയായി
മാർച്ച് 10 - പവന് 400 രൂപ ഉയർന്നു. വിപണി വില 41,120 രൂപ
മാർച്ച് 11 - പവന് 600 രൂപ കുറഞ്ഞ് വിപണി വില 41,720 രൂപയായി
മാർച്ച് 12 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.
മാർച്ച് 13 - പവന് 240 രൂപ കൂടി. വിപണി വില 41,960 രൂപ
മാർച്ച് 14 - പവന് 560 രൂപ കൂടി. വിപണി വില 42,520 രൂപ



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.