സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയരുന്നു. ഒറ്റയടിക്ക് 720 രൂപയാണ് ഒരു പവന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,000 രൂപയായിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലാണ് എത്തി നിൽക്കുന്നത്. ഗ്രാമിന് 90 രൂപയും വർധിച്ചു. 6875 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
അന്താരാഷ്ട്ര സ്വർണ വില വർധിച്ചതാണ് കേരളത്തിലും സ്വർണ വില ഉയരാൻ കാരണം. 53000 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തിൽ സ്വർണത്തിന്റെ വില. മെയ് 20നാണ് സ്വർണവില 55,120 രൂപയിലെത്തിയത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 1 രൂപ കൂടി 100.50 രൂപയായി വിപണിവില. ഇന്നലെ 99.50 ആയിരുന്നു 1 ഗ്രാം വെള്ളിയുടെ വില.
ഈ മാസത്തെ സ്വർണനിരക്ക് ഇങ്ങനെ
ജൂലൈ 1 Rs. 53,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂലൈ 2 Rs. 53080
ജൂലൈ 3 Rs. 53080
ജൂലൈ 4 Rs. 53600
ജൂലൈ 5 Rs. 53600
ജൂലൈ 6 Rs. 54120
ജൂലൈ 7 Rs. 54120
ജൂലൈ 8 Rs. 53960
ജൂലൈ 9 Rs. 53680
ജൂലൈ 10 Rs. 53680
ജൂലൈ 11 Rs. 53840
ജൂലൈ 12 Rs. 54080
ജൂലൈ 13 Rs. 54080
ജൂലൈ 14 Rs. 54080
ജൂലൈ 15 Rs. 54000
ജൂലൈ 16 Rs. 54280
ജൂലൈ 17 Rs. 55,000
COMMERCIAL BREAK
SCROLL TO CONTINUE READING
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.