തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇന്നും കുറവ്. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ കുറവ് നേരിടുന്നത്. ഒരു ഗ്രാം സ്വർണ്ണത്തിന് 20 രൂപ കുറഞ്ഞ് 4775 രൂപയായി. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 38,200 രൂപയായി. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് ഒന്നിനാണ് ഏറ്റവും കുറഞ്ഞ വില ഈ മാസത്തിൽ രേഖപ്പെടുത്തിയത്  37,360 രൂപയായിരുന്നു ഇത്. പിന്നീട് ആനുപാതികമായി വർധിച്ച തുക മാർച്ച് ഒൻപതിന് രാവിലെ 40,560 രൂപയായി ഉയർന്നു.


ദേശീയതലത്തിലും സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടായിരുന്നു. 100 ഗ്രാമിന് 2500 രൂപയാണ് ദേശിയ തലത്തിൽ കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് 47,950 രൂപയാണ് ഇന്നത്തെ മാത്രം നിരക്ക്. കഴിഞ്ഞ ദിവസം ഇത് 48,200 രൂപയായിരുന്നു. അതേ സമയം മുംബൈ ഡൽഹി എന്നിവിടങ്ങളിൽ 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 47,950 രൂപയാണ്. ചെന്നൈയിൽ ഇത് 48,160 രൂപയാണ്. വഡോദരയിലും അഹമ്മദാബാദിലും 48,000 രൂപയാണ് ഇന്നത്തെ നിരക്ക്


മറ്റ് നഗരങ്ങളിലെ സ്വർണ വില


ചെന്നൈ- 47,960 (22 കാരറ്റ്) 52,320 (24)


മുംബൈ - 47,750 (22 കാരറ്റ് ) 52,100 (24 കാരറ്റ്)


ന്യൂഡൽഹി- 47,750 (22 കാരറ്റ് ) ,52,100 (24 കാരറ്റ്)


കൊൽക്കത്ത-  47,750 (22 കാരറ്റ് ) , ,52,100 (24 കാരറ്റ്)


കേരള - 47, 750 (22 കാരറ്റ്) , 52,100 (24 കാരറ്റ്)


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.