തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് കുറഞ്ഞത് 280 രൂപയാണ്. 54,240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബുധനാഴ്ച സ്വർണവില സർവ്വകാല റെക്കോർഡിലെത്തിയിരുന്നു. ബുധനാഴ്ച ​ഗ്രാമിന് 6875 രൂപയും പവന് 55000 രൂപയുമായിരുന്നു സ്വർണവില. എന്നാൽ അതിനുശേഷം വിലയിടിയുകയായിരുന്നു. മൂന്ന് ദിവസംകൊണ്ട് 760 രൂപയാണ് സ്വർണത്തിന് വില കുറഞ്ഞത്. 


Also Read: Kerala rain: മഴയുടെ തീവ്രത കുറയുന്നു; വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ


ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 6780 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന് 5630 രൂപയുമാണ്. വെള്ളിയുടെയും വില കുറഞ്ഞു. ഒരു രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിക്ക് കുറഞ്ഞത്. ഇന്നത്തെ വിപണി വില 96 രൂപ.


ഈ മാസം തുടക്കത്തിൽ 53000 രൂപയിലാണ് സ്വർണം വ്യാപാരം ആരംഭിച്ചത്. ഇതായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. മെയ് മാസം ഇരുപതാം തിയതി 55,120 രൂപയായി സ്വർണ വില ഉയർന്നിരുന്നു. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും മാറ്റങ്ങളും ചലനങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.


ഈ മാസത്തെ സ്വർണനിരക്ക് ഇങ്ങനെ
 
ജൂലൈ 1   Rs. 53,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂലൈ 2   Rs. 53080
ജൂലൈ 3   Rs. 53080
ജൂലൈ 4   Rs. 53600
ജൂലൈ 5   Rs. 53600
ജൂലൈ 6   Rs. 54120
ജൂലൈ 7   Rs. 54120
ജൂലൈ 8    Rs. 53960
ജൂലൈ 9    Rs. 53680
ജൂലൈ 10  Rs. 53680
ജൂലൈ 11  Rs. 53840
ജൂലൈ 12  Rs. 54080
ജൂലൈ 13  Rs. 54080
ജൂലൈ 14  Rs. 54080
ജൂലൈ 15  Rs. 54000
ജൂലൈ 16  Rs. 54280
ജൂലൈ 17  Rs. 55,000
ജൂലൈ 18 Rs. 54,880
ജൂലൈ 19 Rs. 54,520
ജൂലൈ 20 Rs. 54,240



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.