Gold Price Today: സ്വർണ വിലയിൽ നേരിയ ഇടിവ്, ഗ്രാമിന് 25 രൂപ കുറഞ്ഞു
ഹാൾമാർക്ക് വെള്ളിയുടെ വിലയ്ക്ക് മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 70 രൂപയാണ് ഇന്നത്തെ വില.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ്. സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 4600 രൂപയിലാണ് ഇന്നത്തെ വിൽപന. ഇന്നലെ സ്വർണ വില നേരിയ തോതിൽ വർധിച്ചിരുന്നു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 35 രൂപയാണ് ഉയർന്നിരുന്നത്. 4625 രൂപ നിരക്കിലാണ് ഇന്നലെ വിൽപ്പന നടന്നത്. ഒരു പവൻ സ്വർണത്തിന് 36800 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ 37000 രൂപയായിരുന്നു പവന് വില. ഇന്നലെ ഗ്രാമിന് 3820 രൂപയായിരുന്ന 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 3800 രൂപയാണ് ഇന്നത്തെ വില. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയ്ക്ക് മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 70 രൂപയാണ് ഇന്നത്തെ വില.
Also Read: 'ആശ്വാസം തോന്നുന്നു', യുക്രൈനിൽ നിന്ന് ഡൽഹിയിൽ എത്തിയ വിദ്യാർഥികൾ
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.