തിരുവനന്തപുരം: മൂന്ന് ദിവസത്തിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണി വില 43,320 രൂപയാണ്. ജൂലൈ 4, 5 ദിവസങ്ങളിൽ സ്വർണവില ഉയർന്നിരുന്നു. എന്നാൽ ഇന്നലെ, ജൂലൈ 6ന് വിലയിൽ മാറ്റമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസങ്ങളാണ് സ്വർണവിലയിൽ മാറ്റമുണ്ടാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ കുറഞ്ഞ് വിപണി വില  5415 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ടായി. 5 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4483 രൂപയാണ്. 


അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ വിപണി നിരക്ക് 76 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.


ജൂണിലെ പോലെ ജൂലൈ മാസത്തിലും സ്വർണവിലയിൽ ചാഞ്ചാട്ടമാണ് കാണുന്നത്. വില ഏറിയും കുറഞ്ഞും നിൽക്കുകയാണ്. 


കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 


ജൂൺ 25 - സ്വർണവിലയിൽ മാറ്റമുണ്ടായില്ല. വിപണി വില 43,400 രൂപ


ജൂൺ 26 - ഒരു പവന് 80 രൂപ ഉയർന്ന് വിപണി വില 43,480 രൂപയായി


ജൂൺ 27 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,480 രൂപ


ജൂൺ 28 - ഒരു പവന് 240 രൂപ കുറഞ്ഞ് വിപണി വില 43,240 രൂപയായി


ജൂൺ 29 - ഒരു പവന് 160 രൂപ കുറഞ്ഞ് വിപണി വില 43,080 രൂപയായി


ജൂൺ 30 - ഒരു പവന് 80 രൂപ ഉയർന്ന് വിപണി വില 43,160 രൂപയായി


ജൂലൈ 1 - ഒരു പവന് 160 രൂപ ഉയർന്ന് വിപണി വില 43,320 രൂപയായി


ജൂലൈ 2 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,320 രൂപ


ജൂലൈ 3 - ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 43,240 രൂപയായി


ജൂലൈ 4 - ഒരു പവന് 80 രൂപ ഉയർന്ന് വിപണി വില 43,320 രൂപയായി


ജൂലൈ 5 - ഒരു പവന് 80 രൂപ ഉയർന്ന് വിപണി വില 43,400 രൂപയായി


ജൂലൈ 6 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 43,400 രൂപ


ജൂലൈ 7 - ഒരു പവന് 80 രൂപ കുറഞ്ഞ് വിപണി വില 43,320 രൂപയായി


ജൂലൈ മാസത്തിലും സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുമെന്നാണ് ആദ്യ ആഴ്ച പിന്നിടുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു പവന് 160 രൂപ വർധിച്ചുകൊണ്ടാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചത്. തുടർന്ന് രണ്ടാം തീയതി മാറ്റമില്ലാതെ വ്യാപാരം തുടരുകയായിരുന്നു. ശേഷം ജൂലൈ 3ന് പവന് 80 രൂപ കുറഞ്ഞു. എന്നാൽ അതേ 80 രൂപ നാലാം തീയതി വർധിക്കുകയും ചെയ്തു. പിന്നീട് ജൂലൈ അഞ്ചാം തീയതിയിലും ഒരു പവൻ സ്വർണത്തിന് 80 രൂപ കൂടി. ജൂലൈ ആറിന് വിലയിൽ മാറ്റമില്ലാതെ തുടർന്നു. എന്നാൽ ഇന്ന് വീണ്ടും പവന് 80 രൂപ കുറഞ്ഞിരിക്കുകയാണ്. അതേസമയം സ്വർണവില കർക്കിടക മാസത്തിൽ ഇനിയും കുറഞ്ഞേക്കുമെന്ന പ്രതീക്ഷയാണ് വാങ്ങിക്കാൻ ഒരുങ്ങുന്നവർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.