Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല
Kerala Gold Rate Today: 51,960 രൂപയിൽ തന്നെയാണ് ഇന്നും സ്വർണ്ണ വില നിൽക്കുന്നത്. ഗ്രാമിന് 6495 രൂപയാണ് ഇന്നത്തെ വില
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ ഇടിഞ്ഞ് സ്വർണ്ണ വില 52000 ല്‍ താഴെ എത്തിയിരുന്നു. അതേ നിലവാരത്തിൽ അതായത് 51,960 രൂപയിൽ തന്നെയാണ് ഇന്നും സ്വർണ്ണ വില നിൽക്കുന്നത്.
Also Read: മൂന്നാം ദിനവും കുറഞ്ഞ് തന്നെ; സ്വർണാഭരണ പ്രേമികൾക്ക് നേരിയ ആശ്വാസം
ഗ്രാമിന് 6495 രൂപയാണ് ഇന്നത്തെ വില. ഇതോടെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില തുടരുന്നത്. ഇന്നലെ രണ്ടു തവണകളായി സ്വർണ്ണത്തിന് കുറഞ്ഞത് 2200 രൂപയാണ്. ബജറ്റിന് മുന്‍പ് 200 രൂപ താഴ്ന്ന സ്വര്‍ണവില ബജറ്റിന് ശേഷം ഒറ്റയടിക്ക് 2000 രൂപയാണ് കുറഞ്ഞത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനമാണ് സ്വര്‍ണവില കൂപ്പുകുത്താൻ കാരണമായത്.
Also Read: രാശിപ്രകാരം ഇന്നത്തെ ദിവസം ഓരോരുത്തർക്കും എങ്ങനെ? അറിയാം
ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. ഇടയ്ക്ക് 2000 രൂപ വര്‍ധിച്ച് വീണ്ടും 55,000 തൊട്ടിരുന്നു. തുടര്‍ന്ന് വില ഇടിയുന്നതാണ് ദൃശ്യമായത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. മെയ് മാസത്തിലാണ് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.
Also Read: ദീപാവലിക്ക് ശേഷം ശശ് രാജയോഗം; ഇവർക്ക് സുവർണ്ണ കാലം, സമൃദ്ധിയിൽ ആറാടും
ജൂലൈ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. ജൂലൈ 1ന് 53,000, ജൂലൈ 2ന് 53080, ജൂലൈ 3ന് 53080, ജൂലൈ 4ന് 53600, ജൂലൈ 5ന് 53600, ജൂലൈ 6ന് 54,120, ജൂലൈ 7ന് 54,120, ജൂലൈ 8ന് 53960, ജൂലൈ 9ന് 53680, ജൂലൈ 10ന് 53680, ജൂലൈ 11ന് 53,840, ജൂലൈ 12ന് 54080, ജൂലൈ 13ന് 54080, ജൂലൈ 14ന് 54080, ജൂലൈ 15ന് 54,000, ജൂലൈ 16ന് 54280, ജൂലൈ 17ന് 55,000, ജൂലൈ 18ന് 54,880, ജൂലൈ 19 ന് 54520, ജൂലൈ 20ന് 54,240, ജൂലൈ 21 ന് 54240, ജൂലൈ 22ന് 54,160, ജൂലൈ 23 ന് 51960, ജൂലൈ 24 ന് 51960.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.