തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. 320 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 44,000ന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. 44,080 രൂപയാണ് ഇന്നത്തെ വിപണി വില. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവിലയിൽ വീണ്ടും വർധനവുണ്ടായിരിക്കുന്നത്. ഇന്നലെ 280 രൂപയാണ് കുറഞ്ഞത്. ഏപ്രിൽ മൂന്നിന് ശേഷം ഇന്നലെ ആദ്യമായി സ്വർണവില 44,000ന് താഴെ എത്തിയിരുന്നു. എന്നാൽ ഇന്ന് 320 രൂപ കൂടിയതോടെ വീണ്ടും 44,000ന് മുകളിലേക്ക് എത്തിയിരിക്കുകയാണ്. 40 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില ഉയർന്നത്. വിപണി വില 5510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 35 രൂപ ഉയർന്ന് 4568 രൂപയിലെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

 ജൂൺ മാസത്തിൽ വില ഇടിവോടെയാണ് സ്വർണവ്യാപാരം തുടങ്ങിയത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു.  ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്. തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് മൂന്നാം തീയതിയായയിരുന്നു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്.


Also Read: Gold Rate Today: സ്വർണവിലയിൽ വൻ ഇടിവ്; ഏപ്രിൽ 3ന് ശേഷം ആദ്യമായി 44,000ന് താഴെ


 


തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. ശേഷം ജൂൺ ആറിന് സ്വർണത്തിന്റെ വില കുത്തനെ ഗ്രാമിന് 30 രൂപ ഉയർന്നിരുന്നു. ജൂൺ ഏഴാം തീയതി മാറ്റമില്ലാതിരുന്ന സ്വർണവില എട്ടിന് ഗ്രാമിന് 40 രൂപ ഇടിയുകയും ചെയ്തു. ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവിലയായിരുന്നു ഇത്. ആ 40 രൂപ ജൂൺ 9ന് വർധിക്കുകയായിരുന്നു. ശനിയാഴ്ച പത്ത് രൂപ ഗ്രാമിന് കുറയുകയും ഇതെ വില 11-ാം തീയതിയും തുടരുകയായിരുന്നു. ജൂൺ 12-ാം തീയതി ഗ്രാമിന് പത്ത് രൂപ കുറഞ്ഞപ്പോൾ പവന് 44,320 എന്ന നിരക്കിലാണ് സ്വർണവ്യാപാരം നടന്നത്. 13-ാം തിയതിയും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ജൂൺ 14, 15 ദിവസങ്ങളിൽ പവന് 280 രൂപ വീതം കുറഞ്ഞിരുന്നു. 


ജൂൺ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ജൂൺ ഒന്ന്-  44,560


ജൂൺ രണ്ട് - 44,800


ജൂൺ മൂന്ന് - 44,240


ജൂൺ നാല് - 44,240


ജൂൺ അഞ്ച് - 44,240


ജൂൺ ആറ് - 44.480


ജൂൺ ഏഴ് - 44,480


ജൂൺ എട്ട് - 44,160


ജൂൺ ഒമ്പത് - 44,480


ജൂൺ പത്ത് - 44,400


ജൂൺ 11 - 44,400


ജൂൺ 12 - 44,320


ജൂൺ 13 - 44,320


ജൂൺ 14 - 44,040


ജൂൺ 15 - 43,760


ജൂൺ 16 - 44,080


അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില ഒരു രൂപ കുറഞ്ഞ് 80 രൂപയായിരുന്നു. ജൂൺ 14നും വെള്ളിയുടെ വില ഇടിഞ്ഞിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. 103 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.