Gold Price Today : സ്വർണവില ഇനിയും കുറയുമോ? ഇന്നത്തെ വില പരിശോധിക്കാം
Gold Price Today Kerala : ജൂൺ മൂന്നാം തീയതിയാണ് ഈ മാസം ഏറ്റവും കുറഞ്ഞ സ്വർണ്ണ വില രേഖപ്പെടുത്തിയത്
Gold Rate Today : ഇന്നും (ജൂൺ അഞ്ച്) മാറ്റിമില്ലാതെ സംസ്ഥാനത്തെ സ്വർണവില. ജൂൺ മൂന്നാം തീയതി ഗ്രാമിന് 70 രൂപ കുത്തനെ കുറഞ്ഞതിന് പിന്നാലെ ഇന്നലെയും ഇന്നുമായി (ജൂൺ 4, 5) മാറ്റിമില്ലാതെയാണ് സ്വർണവ്യാപാരം സംസ്ഥാനത്തെ പുരോഗമിക്കുന്നത്. ഈ മാസം ആരംഭിച്ച് ആദ്യ മൂന്ന് ദിവസത്തെ ചാഞ്ചാട്ടത്തിന് ശേഷമാണ് ഇന്നലെയും ഇന്നുമായി സ്വർണവില മാറ്റിമില്ലാതെ തുടരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,530 രൂപയാണ് ഇന്നത്തെ വില സ്വർണ വില. പവന് 44,240 രൂപയും.
വില ഇടിവോടെയാണ് സ്വർണവ്യാപാരം ജൂൺ മാസത്തിൽ ആരംഭിച്ചത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ തീയതി സ്വർണവ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്.
ALSO READ : Gold Price : സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 560 രൂപ കുറഞ്ഞു
തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് മൂന്നാം തീയതിയായയിരുന്നു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്. തുടർന്ന് ഇന്നലെയും ഇന്നുമായി അതേ നിരക്കിൽ തന്നെയാണ് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
സ്വർണ വില പവൻ നിരക്കിൽ (ഗുഡ്റിട്ടേൺസിന്റെ കണക്ക് പ്രകാരം)
ജൂൺ ഒന്ന്- 44,560
ജൂൺ രണ്ട് - 44,800
ജൂൺ മൂന്ന് - 44,240
ജൂൺ നാല് - 44,240
ജൂൺ അഞ്ച് - 44,240
അതേസമയം വെള്ളിക്ക് ഇന്നും വില കുറഞ്ഞു. .10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. പവന് .80 രൂപയും. ഒരു ഗ്രാം വെള്ളിക്ക് 77.70 രൂപയാണ് വില, പവന് 621.60 രൂപയും. തുടരെ മൂന്ന് ദിവസം വെള്ളിയുടെ വില വർധിച്ചതിന് പിന്നാലെ ജൂൺ മൂന്നാം തീയതി വില കുറയുകയായിരുന്നു. ഇന്നലെ ജൂൺ നാലിന് മാറ്റിമില്ലാതിരുന്ന വെള്ളിയുടെ വിലയാണ് ഇന്ന് പവന് .80 രൂപ കുറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...