Gold Rate Today: സ്വർണവില കുറയുന്നു, ഇന്നത്തെ നിരക്ക് അറിയാം
Gold Rate: ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 30 രൂപ കുറഞ്ഞ് 5470 രൂപയായി. ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞതോടെ 43,760 രൂപയാണ് ഇന്നത്തെ വിപണി വില.
Gold Rate on March 3: ഏപ്രില്‍ മാസത്തിലെ ആദ്യ ദിവസങ്ങളില്‍ മാറ്റമില്ലാതെ നിന്ന സ്വര്‍ണവില മൂന്നാം ദിവസം കുറവ് രേഖപ്പെടുത്തി. ഇതോടെ, സംസ്ഥാനത്ത് സ്വര്‍ണവില 44,000 ത്തിന് താഴെയെത്തി.
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 30 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വിപണി വില 5470 രൂപയായി. ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞതോടെ 43,760 രൂപയാണ് ഇന്നത്തെ വിപണി വില.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വിലയിലും കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,545 രൂപയിലെത്തി.
കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഈ മാസത്തെ ആദ്യ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.
അതേസമയം, തുടർച്ചയായി വര്‍ദ്ധിച്ചിരുന്ന വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് രൂപയോളം വെള്ളി വില കൂടിയിരുന്നു. മാർച്ചിൽ 69 രൂപയുണ്ടായിരുന്ന വെള്ളിക്ക് ഏപ്രിൽ ആരംഭത്തിൽ 78 രൂപയോളം വര്‍ദ്ധിച്ചിരുന്നു. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...