Gold Rate Today : ജൂലൈയിലും സ്വർണവിലയിൽ ചാഞ്ചാട്ടം; ഇന്ന് കൂടി
Gold Rate Today Kerala : കഴിഞ്ഞ ദിവസം മാറ്റിമില്ലാതിരുന്ന സ്വർണവിലയാണ് ഇന്ന് പത്ത് രൂപ വർധിച്ചിരിക്കുന്നത്.
Kerala Gold Price Today : ജൂണിലെ പോലെ ജൂലൈ മാസത്തിലും സ്വർണവിലയിൽ ചാഞ്ചാട്ടം. വില ഏറിയും കുറഞ്ഞുമാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ജൂലൈ ആറിന് ഗ്രാമിന് പത്ത് രൂപയാണ് സ്വർണവില കൂടി. പവന് 80 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 5405 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. പവന് 43,240 രൂപ എന്ന നിരക്കിലും. സ്വർണത്തിനോടൊപ്പം വെള്ളിയുടെ വിലയും കൂടി. ഒരു ഗ്രാം വെള്ളിക്ക് 90 പൈസയാണ് വർധിച്ചത്.
ജൂലൈ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജൂലൈ 1 - 43,320
ജൂലൈ 2 - 43,320
ജൂലൈ 3- 43,240
ജൂലൈ 4 -43,320
ജൂലൈ 5 - 43,320
ജൂലൈ 6 - 43,400
ALSO READ : Gold Rate Kerala : ജുലൈയിലും സ്വർണവില കൂടിയേക്കില്ല; ഇന്ന് പത്ത് രൂപ കുറഞ്ഞു
ജൂലൈ മാസത്തിലും സ്വർണവില വർധിച്ചും കുറഞ്ഞും നിൽക്കുമെന്നാണ് ആദ്യ ആഴ്ച പിന്നിടുമ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. സ്വർണത്തിന് 20 രൂപ വർധിച്ചുകൊണ്ടാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചത്. തുടർന്ന് രണ്ടാം തീയതി മാറ്റമില്ലാതെ വ്യാപാരം തുടരുകയായിരുന്നു. ശേഷം ഇന്ന് ആശ്വാസമായി സ്വർണവില പത്ത് രൂപ കുറഞ്ഞു. എന്നാൽ അതേ പത്ത് രൂപ നാലാം തീയതി വർധിക്കുകയും ചെയ്തു. ഇന്നലെ അഞ്ചാ തീയതി സ്വർണവിലയിൽ മാറ്റമില്ലായിരുന്നെങ്കിലും ഇന്ന് ജൂലൈ ആറിന് സ്വർണത്തിന്റെ പവന് 80 രൂപ കൂടി. അതേസമയം സ്വർണവില കർക്കിടക മാസത്തിൽ ഇനിയും കുറഞ്ഞേക്കുമെന്ന പ്രതീക്ഷയാണ് വാങ്ങിക്കാൻ ഒരുങ്ങുന്നവർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...