Gold Rate Today : അങ്ങനെ ആശ്വസിക്കേണ്ട! സ്വർണവില ഇന്ന് കൂടി
Gold Rate Today October 24 : തുടർച്ചയായ വില കയറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു
Gold Price Today October 24 : സ്വർണം വാങ്ങുന്നവരുടെ കൈ ഇനി അൽപം പൊള്ളും. 45,000ത്തിൽ നിൽക്കുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വില വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നേരിയ ഇടിവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഇന്നത്തെ വില കയറ്റം. ഇനിയും വില വർധന തുടർന്നാണ് സംസ്ഥാനത്തെ സ്വർണനിരക്ക് റെക്കോർഡ് നിരക്കിലെത്തും.
ഒക്ടോബർ 24 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കൂടിയത് 20 രൂപയാണ്. പവന് വർധിച്ചത് 160 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5655 രൂപയാണ്. ഒരു പവന് ഇടാക്കുന്നത് 45,240 രൂപ എന്ന നിരക്കിലാണ്. ഈ മാസം ആദ്യം 41,920 രൂപയിൽ നിന്നിരുന്ന പൊന്നിന്റെ വിലയാണ് കഴിഞ്ഞ ദിവസങ്ങളിലായി 45,000 രൂപയ്ക്ക് മുകളിലേക്കെത്തി ചേർന്നിരിക്കുന്നത്.
ALSO READ : Gold Rate Today : ഇത് ആശ്വസിക്കാനുള്ളതോ? ഇന്ന് സ്വർണവില കുറഞ്ഞു
ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ഒക്ടോബർ 1 - 42,680 രൂപ
ഒക്ടോബർ 2 - 42,560 രൂപ
ഒക്ടോബർ 3 - 42, 080 രൂപ
ഒക്ടോബർ 4 - 42,072 രൂപ
ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഒക്ടോബർ 6 - 42,000 രൂപ
ഒക്ടോബർ 7 - 42,200 രൂപ
ഒക്ടോബർ 8 - 42,520 രൂപ
ഒക്ടോബർ 9 - 42,680 രൂപ
ഒക്ടോബർ 10 - 42,920 രൂപ
ഒക്ടോബർ 11 - 42,920 രൂപ
ഒക്ടോബർ 12 - 43,200 രൂപ
ഒക്ടോബർ 13 - 43,200 രൂപ
ഒക്ടോബർ 14 - 44,320 രൂപ
ഒക്ടോബർ 15 - 44,320 രൂപ
ഒക്ടോബർ 16 - 44,080 രൂപ
ഒക്ടോബർ 17 - 43,960 രൂപ
ഒക്ടോബർ 18 - 44,360 രൂപ
ഒക്ടോബർ 19 - 44.560 രൂപ
ഒക്ടോബർ 20- 45,120 രൂപ
ഒക്ടോബർ 21 - 45,280 രൂപ
ഒക്ടോബർ 22 - 45,280 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)
ഒക്ടോബർ 23 - 45,080 രൂപ
ഒക്ടോബർ 24 - 45,240 രൂപ
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
അതേസമയം വെള്ളിയുടെ വില ഇന്നും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 50 പൈസയാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.