Gold Rate Kerala : ജുലൈയിലും സ്വർണവില കൂടിയേക്കില്ല; ഇന്ന് പത്ത് രൂപ കുറഞ്ഞു
Gold Rate Kerala Today : ജൂലൈ മാസത്തിലെ ആദ്യ മൂന്ന് ദിനം പിന്നിടുമ്പോൾ സ്വർണവിലയിൽ ചാഞ്ചാട്ടമാണ് കാണാൻ സാധിക്കുന്നത്
Kerala Gold Price : ജൂണിലെ പോലെ ജൂലൈ മാസത്തിലും സ്വർണവിലയിൽ ചാഞ്ചാട്ടത്തിന് സാധ്യത. ഒന്നാം തീയതി വില വർധിച്ചതിന് പിന്നാലെ സ്വർണത്തിന് ഇന്ന് വില ഇടിഞ്ഞു. ഗ്രാമിന് പത്ത് രൂപയാണ് സ്വർണവില ഇടിഞ്ഞത്. പവന് 80 രൂപയും കുറഞ്ഞു. ഇന്ന് ജൂലൈ രണ്ടാം തീയതി ഒരു ഗ്രാം സ്വർണത്തിന് 5405 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് വ്യാപാരം പുരോഗമിക്കുന്നത്. പവന് 43,240 രൂപയും. അതേസമയം ഇന്ന് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുകയാണ്.
ജൂലൈ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ജൂലൈ 1 - 43,320
ജൂലൈ 2 - 43,320
ജൂലൈ 3- 43,240
ALSO READ : Gold Rate : വില കൂടുമോ? ഇന്നത്തെ സ്വർണവില പരിശോധിക്കാം
ജൂലൈ മാസത്തിലും സ്വർണവില ഏറിയും കുറഞ്ഞും നിൽക്കുമെന്നാണ് ആദ്യ മൂന്ന് ദിനങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. സ്വർണത്തിന് 20 രൂപ വർധിച്ചുകൊണ്ടാണ് ജൂലൈ മാസത്തിലെ സ്വർണവ്യാപാരം ആരംഭിച്ചത്. തുടർന്ന് രണ്ടാം തീയതി മാറ്റമില്ലാതെ വ്യാപാരം തുടരുകയായിരുന്നു. ശേഷം ഇന്ന് ആശ്വാസമായി സ്വർണവില പത്ത് രൂപ കുറഞ്ഞു. അതേസമയം സ്വർണവില കർക്കിടക മാസത്തിൽ ഇനിയും കുറഞ്ഞേക്കുമെന്ന് പ്രതീക്ഷയാണ് വാങ്ങിക്കാൻ ഒരുങ്ങുന്നവർ.
ഏപ്രിൽ മാസത്തിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണ് ജൂണിൽ രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വർണവില ഏറ്റവു കുറഞ്ഞ നിരക്കായിരുന്നു ജൂണിൽ രേഖപ്പെടുത്തിയിരുന്നത്. 44,000 ത്തിൽ നിന്നും 43,000ത്തിലേക്ക് സ്വർണവില താഴ്ന്നണ് ജൂൺ മാസത്തിലെ സ്വർണവ്യാപാരം പുരോഗമിച്ചത്. എന്നാൽ എച്ച് യു ഐഡി മുദ്രയില്ലാത്ത സ്വർണം ജുൺ 30 വിറ്റൊഴിക്കേണ്ടി വന്നതും സ്വർണവില കുറയാൻ ഇടയാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...