Gold Rate Kerala: സ്വർണ വിലയിൽ സംസ്ഥാനത്ത് ഇടിവ്, പവന് 400 രൂപ കുറഞ്ഞു
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചൊവ്വാഴ്ചയും വിലയിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല
കൊച്ചി: ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ (present gold rate in kerala) ഇടിവ് തുടരുന്നു. പവന് 400 രൂപ കുറഞ്ഞ് 35,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4485 രൂപയായി. 36,280 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. രണ്ടാഴ്ചക്കിടെ 1000 രൂപയിലേറെയാണ് പവന്റെ വിലയില്‍ കുറവുണ്ടായത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ചൊവ്വാഴ്ചയും വിലയിൽ കാര്യമായ മാറ്റം ഉണ്ടായിരുന്നില്ല. ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണ വിലയിലുണ്ടായ ചാഞ്ചാണ്ടത്തിന് കാരണം.ജൂണ്‍ 11ന് ശേഷം സ്വർണവില കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
Also read: Gold Saving Schemes: ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം
അമേരിക്കൻ ഫെഡ് റിസർവ്വ് പ്രതീക്ഷിച്ചതിലുംനേരത്തെ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്. ഇതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില 2.5ശതമാനം ഇടിവ് നേരിട്ടു.
Also read: Gold Saving Schemes: ഇന്ത്യയിലെ ഏറ്റവും മികച്ച സ്വര്‍ണ സമ്പാദ്യ പദ്ധതികളെക്കുറിച്ച് കൂടുതല്‍ അറിയാം
ജൂൺ മാസത്തിന്റെ തുടക്കത്തിൽ 36,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഒരു ഘട്ടത്തിൽ 36,960 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.