Kerala Gold Price Today 11.12.2023 : തുടരെ റെക്കോർഡുകൾ സ്ഥാപിച്ച് എല്ലാവരേയും ഭയപ്പെടുത്തിയ സ്വർണവില തിരികെ ആശ്വാസത്തിന്റെ നിരക്കിലേക്ക്. കഴിഞ്ഞ ഒരു ഒരാഴ്ചകൊണ്ട് പവന് 1,500ൽ അധികം രൂപയാണ് സ്വർണവില മാർക്കറ്റിൽ ഇടിഞ്ഞിരിക്കുന്നത്. ഈ ആശ്വാസം തുടരുന്നതിന് ഭാഗ്യമായി സംസ്ഥാനത്തെ സ്വർണനിരക്കിൽ ഇന്നും വില ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയിൽ ഇത് നാലാം തവണയാണ് സംസ്ഥാനത്തെ സ്വർണവിലയിൽ കുറവുണ്ടാകുന്നത്. ഈ മാസം രേഖപ്പെടുത്ത ഏറ്റവും കുറഞ്ഞ നിരക്കാണിത്. തുടർച്ചയായി റെക്കോർഡുകൾ സ്ഥാപിച്ച് സംസ്ഥാനത്തെ സ്വർണവില പൊള്ളുന്ന നിലയ്ക്കെത്തിയതിന് പിന്നാലെയാണ് പൊന്നിന്റെ വില ഈ ആശ്വാസ നിരക്കിലേക്ക് തിരികെയെത്തിയിരിക്കുന്നത്. ഇനിയും സ്വർണനിരക്ക് കുറയുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും ഉപയോക്താക്കളും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ സ്വർണവില


ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 20 രൂപയാണ് കുറഞ്ഞിരിക്കുന്നത്. പവന് ഇടിഞ്ഞിരിക്കുന്നത് 160 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,695 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 45,560 രൂപയുമാണ്.


ALSO READ : Gold Rate Today : നേരിയ ആശ്വാസം; വൻ ഇടിവിന് ശേഷം മാറ്റമില്ലാതെ ഇന്നത്തെ സ്വർണനിരക്ക്


ഡിസംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ഡിസംബർ 1 - 46,160 രൂപ 


ഡിസംബർ 2 - 46,760 രൂപ 


ഡിസംബർ 3- 46,760 രൂപ


ഡിസംബർ 4 - 47,080 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്. സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)


ഡിസംബർ 5 - 46,280 രൂപ


ഡിസംബർ 6 - 45,960 രൂപ 


ഡിസംബർ 7 - 46,040 രൂപ


ഡിസംബർ 8- 46,160 രൂപ


ഡിസംബർ 9- 45,720 രൂപ 


ഡിസംബർ 10 -45,720 രൂപ


ഡിസംബർ 11 - 45,560 രൂപ (ഡിസംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 20 പൈസയാണ് കുറഞ്ഞത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 77.80 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.