Gold Rate : രാജ്യത്ത് സ്വർണ വില വർധിച്ചു; വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
കഴിഞ്ഞ ദിവസത്തേക്കാൾ സ്വർണ്ണ വിലയിൽ (GOld Rate) 20 രൂപ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Thiruvananthapuram : രാജ്യത്ത് ഇന്ന് സ്വർണ്ണ വില (Gold Price) വർധിച്ചു. സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ദിവസത്തേക്കാൾ സ്വർണ്ണ വിലയിൽ (GOld Rate) 20 രൂപ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4610 രൂപയാണ്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 4590 രൂപയായിരുന്നു.
ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ (GOld) വില 36880 രൂപയാണ്. ഇന്നലെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 36720 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്വർണ വില ഇതേ നിരക്കിൽ തുടരുകയായിരുന്നു. ഈ മാസം ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയിരുന്നത് നവംബർ മൂന്ന് , നാല് തീയതികളിൽ ആയിരുന്നു.
ALSO READ: Gold Price Today : സ്വർണ്ണവിലയിൽ വൻ കുറവ്; അറിയാം ഇന്നത്തെ സ്വർണ്ണവില
നവംബർ 3 ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ (GOld) വില 35640 രൂപയായിരുന്നു. 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 44550 രൂപയാണ് വില രേഖപ്പെടുത്തിയിരുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 4785 രൂപയായിരുന്നു. ഒരു പവൻ 24 കാരറ്റ് സ്വർണത്തിന്റെ വില 38880 രൂപയായിരുന്നു.
ALSO READ: Gold Rate: ധന്തേരസ് എത്തി, മാറ്റമില്ലാതെ സ്വര്‍ണവില
പണപ്പെരുപ്പം വര്‍ദ്ധിച്ചതും ലോകമെമ്പാടുമുള്ള ഓഹരി വിപണിയിലെ വർദ്ധിച്ചുവരുന്ന ചാഞ്ചാട്ടവും സ്വര്‍ണ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തെ പ്രധാന ഉത്സവ സീസണായതിനാൽ മഞ്ഞലോഹത്തിന് ഡിമാൻഡും വര്‍ദ്ധിച്ചു. അതിന്റെ ഫലമായി കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണത്തിന് വില വര്‍ദ്ധിക്കുകയായിരുന്നു. അതിനിടയിലാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...