Gold Price on August 31 in Kerala: സ്വര്‍ണ വിലയിൽ  വീണ്ടും ഇടിവ്, ഇന്ന് കുറഞ്ഞത്‌ പവന് 120 രൂപ. സ്വര്‍ണത്തിന്  ഓണവിപണിയില്‍ ഉണ്ടായ  ഉണര്‍വ്വ് ഉത്സവകാലം കഴിഞ്ഞതോടെ മാറുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന്  പവന് 35,440 രൂപയ്ക്കും ഗ്രാമിന് 4,430 രൂപയുമാണ് സ്വര്‍ണ വിപണി (Gold Rate) വില. ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 35,560 രൂപയായിരുന്നു വില. ഗ്രാമിന് 4,445 രൂപയും. ഇതോടെ രണ്ട് ദിവസം കൊണ്ട്സ്വര്‍ണം പവന് 200 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. 


.ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്  തിങ്കളാഴ്ച സ്വര്‍ണവ്യാപാരം (Gold Price)  നടന്നത്. പിന്നീട് വില കുറയുകയായിരുന്നു.   


ഓണത്തിന് ഏറെ ദിവസങ്ങള്‍ക്ക് മുന്‍പ് താഴ്ന്ന നിലയിലായിരുന്ന സ്വര്‍ണവില  ഓണക്കാലമെത്തിയതോടെ വര്‍ദ്ധിക്കുകയായിരുന്നു. ഓണത്തിന് സജീവമായിരുന്ന വിപണിയില്‍ മാറ്റം കണ്ടു തുടങ്ങിയത് കഴിഞ്ഞ ആഴ്ചയാണ്.  


അതേസമയം രാജ്യാന്തര വിപണിയിലും വില ഇടിവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.     ഉത്സവകാലം കഴിഞ്ഞതോടെ സ്വര്‍ണ വിപണി വീണ്ടും മന്ദതയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.  


എന്നാല്‍, ആഗസ്റ്റ് മാസം  തുടക്കത്തില്‍  സ്വര്‍ണവില  36,000 രൂപയായിരുന്നു. പിന്നീടാണ്‌    സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്.  .  


ആഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായിരുന്നു സ്വര്‍ണത്തിന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.   ഈ  ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില.


Also Read: Gold Price Today: ഉത്സവകാലമെത്തുന്നു, സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, നിക്ഷേപകര്‍ക്ക് സുവര്‍ണ്ണാവസരം


അതേസമയം, ജൂണ്‍  മാസത്തിലെ സ്വര്‍ണവിലയുമായി   താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവില  കുറയുകയാണ് എന്നത് നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ  പ്രതീക്ഷ നല്‍കുന്നു.  ജൂണ്‍ മാസത്തില്‍  സ്വര്‍ണവില  ഒരു പവന്  36,960 രൂപ വരെ  ഉയര്‍ന്നിരുന്നു. 


രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ്  വര്‍ദ്ധിച്ചതും  സ്വര്‍ണവിലയില്‍  വലിയ  ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.
 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക