Kochi: കഴിഞ്ഞ കുറെ ദിവസങ്ങളായി  കുറവ് രേഖപ്പെടുത്തിയ ശേഷം  ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം ഇതാദ്യമായാണ് സ്വര്‍ണവില വര്‍ദ്ധിക്കുന്നത്. ഇന്ന്  ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ്  വര്‍ദ്ധിച്ചത്.  ഇതോടെ സംസ്ഥാനത്ത്  ഒരു ഗ്രാം സ്വർണത്തിന് 4,450 രൂപയും പവന് 35,600 രൂപയുമായി.


അതേസമയം,   വെള്ളിയാഴ്ച സ്വർണവിലയിൽ (Gold Rate)  മാറ്റമുണ്ടായിരുന്നില്ല. ഈ ആഴ്ചയുടെ തുടക്കം മുതല്‍  സ്വര്‍ണത്തിന് വില കുറയുകയായിരുന്നു. 


രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ്  വര്‍ദ്ധിച്ചതും  സ്വര്‍ണവിലയില്‍  (Gold Price) വലിയ  ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.


Also Read: Gold Rate Today: സ്വര്‍ണ വിലയില്‍ മാറ്റമില്ല, Sovereign Gold Bond വില്‍പ്പനയുടെ ആറാം ഘട്ടം ഇന്ന് അവസാനിക്കും


പ്രധാന നഗരങ്ങളിലെ സ്വര്‍ണവില  (22Ct / 10Gm) ഇപ്രകാരമാണ്: -


ന്യൂഡൽഹി    -     ₹46,650


ചെന്നൈ       -    ₹44,960


മുംബൈ      -   ₹46,400


കൊൽക്കത്ത - ₹47,000
 
ബാംഗ്ലൂർ  -   ₹44,500 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.