Kochi: സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു.  ഇന്ന് പവന് (8 ഗ്രാം)  80 രൂപയാണ് കുറഞ്ഞത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ  സംസ്ഥാനത്ത്  ഒരു ഗ്രാം സ്വർണത്തിന് 4,400 രൂപയും  (Gold Price) പവന് 35,2800 രൂപയുമായി. ഈ  മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം. 


ഓണക്കാലത്ത് ഉയര്‍ന്നുനിന്ന സ്വര്‍ണവില  (Gold Rate) ഉത്സവകാലം കഴിഞ്ഞതോടെ താഴുകയായിരുന്നു.  


രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ്  വര്‍ദ്ധിച്ചതും  സ്വര്‍ണവിലയില്‍  വലിയ  ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.


അതേസമയം, നിക്ഷേപത്തിനായി  ഈ അവസരത്തില്‍  സ്വര്‍ണത്തെ ആശ്രയിക്കുന്നത്   ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ഉണ്ടാവുന്ന അവസരത്തില്‍  ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. 


Also Read: Sovereign Gold Bond Scheme 2021-22: സ്വർണ്ണത്തിൽ നിക്ഷേപം നടത്താൻ വീണ്ടും സുവർണ്ണാവസരം



പ്രധാന നഗരങ്ങളിലെ സ്വര്‍ണവില  (22Ct / 10Gm) ഇപ്രകാരമാണ്: -


ന്യൂഡൽഹി    -     ₹46,100


ചെന്നൈ       -    ₹44,340


മുംബൈ      -   ₹46,000


കൊൽക്കത്ത - ₹46,540
 
ബാംഗ്ലൂർ      -   ₹44,000 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.