Gold Price Today, 25 August 2021: സ്വര്‍ണത്തിന് ഓണ വിപണിയില്‍ ഉണ്ടായ  ഉണര്‍വ്വ് ഉത്സവകാലം കഴിഞ്ഞതോടെ മാറുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓണത്തിന് ഏറെ ദിവസങ്ങള്‍ക്ക് മുന്‍പ് താഴ്ന്ന നിലയിലായിരുന്ന സ്വര്‍ണവില  (Gold Rate) ഓണക്കാലമെത്തിയതോടെ വര്‍ദ്ധിക്കുകയായിരുന്നു.  എന്നാല്‍, ഉത്സവകാലം കഴിഞ്ഞതോടെ വിപണി വീണ്ടും മന്ദതയിലേയ്ക്ക് നീങ്ങുകയാണ്  


കഴിഞ്ഞ രണ്ട് ദിവസത്തെ വില  വര്‍ദ്ധനയ്ക്ക് ശേഷം സ്വര്‍ണ വിലയിൽ  (Gold Price) ഇന്ന്  കുറവ് രേഖപ്പെടുത്തിയിരിയ്ക്കുകയാണ്. ഇന്ന് സ്വര്‍ണ വിലയില്‍  പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വര്‍ണത്തിന് 35,480 രൂപയാണ് ഇന്നത്തെ വില. 


അതേസമയം രാജ്യാന്തര വിപണിയിലും വില ഇടിവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്.  


ആഗസ്റ്റ് മാസം  1, 2  തിയതികളില്‍  36,000 രൂപയായിരുന്നു പവന് നിരക്ക്.   പിന്നീട് സ്വര്‍ണവില കുറഞ്ഞിരുന്നു.  


ആഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായിരുന്നു സ്വര്‍ണത്തിന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്.   ഈ  ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില.


Also Read: Gold Rate: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്, പവന് 280 രൂപ കുറഞ്ഞു


അതേസമയം, ജൂണ്‍  മാസത്തിലെ സ്വര്‍ണവിലയുമായി   താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവില  കുറയുകയാണ് എന്നത് നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ  പ്രതീക്ഷ നല്‍കുന്നു.  ജൂണ്‍ മാസത്തില്‍  സ്വര്‍ണവില  ഒരു പവന്  36,960 രൂപ വരെ  ഉയര്‍ന്നിരുന്നു. 


രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ്  വര്‍ദ്ധിച്ചതും  സ്വര്‍ണവിലയില്‍  വലിയ  ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.
 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.