തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഒരു പവന് 80 രൂപയാണ് ഇന്ന് (ജൂൺ30) കുറഞ്ഞത്. ഇന്നലെ (ജൂൺ 28) സ്വർണത്തിന്റെ വില കുത്തനെ ഇടിഞ്ഞിരുന്നു. 640 രൂപയാണ് ഇന്നലെ കുറഞ്ഞത്. 80 രൂപ കൂടി ഇന്ന് കുറഞ്ഞതോടെ വിപണിയിൽ സ്വർണത്തിന്റെ വില 37,400 രൂപയായി കുറ‍ഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. 4675 രൂപയാണ് ഒരു ഗ്രാം  22 കാരറ്റ് സ്വർണത്തിന്റെ വിപണി വില. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ആനുപാതികമായി തന്നെ കുറഞ്ഞു. 18 ഗ്രാം സ്വർണത്തിന് ഇന്ന് വിപണിയിൽ വില 3860 രൂപയാണ്.


Also Read: 7th Pay Commission Big Update: DA കുടിശ്ശികയായി എത്ര ലക്ഷം ലഭിക്കും? ഏറ്റവും വലിയ അപ്‌ഡേറ്റ് അറിയാം


എന്നാൽ സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപ തന്നെയാണ്. സാധാരണ വെള്ളിയുടെ വില 66 രൂപയും.


7th Pay Commission: DA വർദ്ധനവ് മുതൽ PF പലിശ വരെ, സർക്കാർ ജീവനക്കാർക്ക് ജൂലൈയിൽ ലഭിക്കും 3 വലിയ സമ്മാനങ്ങൾ..!!


7th Pay Commission BIg Update: ജൂലൈ മാസത്തില്‍ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒന്നിന് പിറകെ ഒന്നായി സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്...  അതായത്, ജൂലൈ മാസത്തില്‍ ജീവനക്കാർക്ക് സാമ്പത്തിക നേട്ടം നല്‍കുന്ന നിരവധി കാര്യങ്ങളാണ് നടക്കാന്‍ പോകുന്നത്.  


ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അവരുടെ ക്ഷാമബത്ത (DA) ജൂലൈയില്‍ വര്‍ദ്ധിച്ചേക്കും.  DA വർദ്ധനവിന് പുറമെ അവർക്ക് 18 മാസത്തെ DA കുടിശ്ശികയും പ്രൊവിഡന്‍റ്  ഫണ്ടിന്‍റെ പലിശയും  ലഭിക്കും.  അതായത്, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ചിടത്തോളം വന്‍ സാമ്പത്തിക നേട്ടത്തിന്‍റെ മാസമാണ് ജൂലൈ..,!! 


കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർഷത്തിൽ രണ്ടുതവണയാണ് DA അനുവദിയ്ക്കുന്നത്‌.  പ്രധാനമായും  ജനുവരിയിലും പിന്നീട് ജൂലൈയിലുമാണ് ഇത് ലഭിക്കുന്നത്. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം  കണക്കിലെടുത്ത്  ജൂലൈ മാസം  DA തുക അനുവദിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണ് എന്നാണ് റിപ്പോര്‍ട്ട്.  


എല്ലാ വർഷവും മാർച്ച്, സെപ്റ്റംബര്‍  മാസങ്ങളിലാണ് കേന്ദ്രം പൊതുവെ  DA വർദ്ധനവ് പ്രഖ്യാപിക്കുന്നത്.  എന്നാല്‍, കൊറോണ മഹാമാരി മൂലം   2019 ഡിസംബർ 31 ന് ശേഷം ഒന്നര വർഷത്തേക്ക് ഡിഎ തുക വര്‍ദ്ധിപ്പിച്ചിട്ടില്ല.  ഈ വിഷയവും സര്‍ക്കാര്‍ പരിഗണനയിലാണ്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.