Gold Rate Today : ഇത് ആശ്വസിക്കാനുള്ളതോ? ഇന്ന് സ്വർണവില കുറഞ്ഞു
Gold Rate Kerala Today October 23 : 17-ാം തീയതി മുതൽ സ്വർണത്തിന് ആയിരത്തിൽ അധികം രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്നത്തെ വില ഇടിവ്
Kerala Gold Price Today October 23 : സ്വർണം വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷ വാർത്. തുടർച്ചയായ വൻ വർധനയ്ക്ക് ശേഷം സ്വർണത്തിന്റെ വിലയിൽ ഇന്ന് ഒക്ടോബർ 23 ഇടിവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന കുറഞ്ഞിരിക്കുന്നത്. അതേസമയം സ്വർണവില ഇപ്പോൾ 45,000ത്തിന് മുകളിൽ തന്നെ തുടരുകയാണ്. റെക്കോർഡ് വിലയ്ക്ക് അരികിൽ നിന്നാണ് ആശ്വാസമായി സ്വർണത്തിന്റെ നിരക്ക് ഇന്ന് കുറഞ്ഞിരിക്കുന്നത്
ഒക്ടോബർ 23 ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത് 25 രൂപയാണ്. പവന് ഇടിഞ്ഞത് 200 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5635 രൂപയാണ്. ഒരു പവന് ഇടാക്കുന്നത് 45,080 രൂപ എന്ന നിരക്കിലാണ്. ഈ മാസം ആദ്യം 41,920 രൂപയിൽ നിന്നിരുന്ന പൊന്നിന്റെ വിലയാണ് കഴിഞ്ഞ ദിവസങ്ങളിലായി 45,000 രൂപയ്ക്ക് മുകളിലേക്കെത്തി ചേർന്നിരിക്കുന്നത്.
ALSO READ : Gold Rate Today : വൻ കയറ്റത്തിന് ശേഷം ഇന്ന് 'റെസ്റ്റ്'; സ്വർണവിലയിൽ മാറ്റമില്ല
ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
ഒക്ടോബർ 1 - 42,680 രൂപ
ഒക്ടോബർ 2 - 42,560 രൂപ
ഒക്ടോബർ 3 - 42, 080 രൂപ
ഒക്ടോബർ 4 - 42,072 രൂപ
ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
ഒക്ടോബർ 6 - 42,000 രൂപ
ഒക്ടോബർ 7 - 42,200 രൂപ
ഒക്ടോബർ 8 - 42,520 രൂപ
ഒക്ടോബർ 9 - 42,680 രൂപ
ഒക്ടോബർ 10 - 42,920 രൂപ
ഒക്ടോബർ 11 - 42,920 രൂപ
ഒക്ടോബർ 12 - 43,200 രൂപ
ഒക്ടോബർ 13 - 43,200 രൂപ
ഒക്ടോബർ 14 - 44,320 രൂപ
ഒക്ടോബർ 15 - 44,320 രൂപ
ഒക്ടോബർ 16 - 44,080 രൂപ
ഒക്ടോബർ 17 - 43,960 രൂപ
ഒക്ടോബർ 18 - 44,360 രൂപ
ഒക്ടോബർ 19 - 44.560 രൂപ
ഒക്ടോബർ 20- 45,120 രൂപ
ഒക്ടോബർ 21 - 45,280 രൂപ
ഒക്ടോബർ 22 - 45,280 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)
ഒക്ടോബർ 23 - 45,080 രൂപ
*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.
സ്വർണത്തിനൊപ്പം വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 20 പൈസയാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 78.50 രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.