Gold Rate Today : വില ഇടവിന് പിന്നാലെ ഒരു വിശ്രമം! സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്നത്തെ സ്വർണവില. ഓരോ ദിവസവും വില ഏറിയും കുറഞ്ഞും ജൂൺ മാസത്തിൽ സ്വർണവ്യാപാരം പുരോഗമിക്കുമ്പോഴാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയത്. ജൂൺ 13 ഇന്ന് സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ വ്യാപാരം തുടരുകയാണ്. അതായത് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 5,540 രൂപയാണ്. പവന് 44,320 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വർണ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ 12-ാം തീയതി ഗ്രാമിന് പത്ത് രുപ സ്വർണവില കുറവ് രേഖപ്പെടുത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വില ഇടിവോടെയാണ് സ്വർണവ്യാപാരം ജൂൺ മാസത്തിൽ ആരംഭിച്ചത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,570 രൂപ എന്ന നിരക്കിലാണ് ജൂൺ ഒന്നാം തീയതി വ്യാപാരം നടന്നത്. അതേസമയം രണ്ടിന് ഒന്നാം തീയതി കുറഞ്ഞ വിലയുടെ ഇരട്ടി വർധിക്കുകയും ചെയ്തു. ഗ്രാമിന് 5,600 രൂപ നിരക്കിലാണ് ജൂൺ രണ്ടാം തീയതി സ്വർണവ്യാപാരം നടന്നു.  ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സ്വർണവിലായായിരുന്നു ജൂൺ രണ്ടിലേത്. തുടർന്ന് മൂന്നാം തീയതി ശനിയാഴ്ച സ്വർണ വില കുത്തനെ ഇടിഞ്ഞു. ജൂൺ മാസത്തിൽ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയത് മൂന്നാം തീയതിയായയിരുന്നു. 5,530 രൂപ ആയിരുന്നു മൂന്നാം തീയതിയിലെ സ്വർണ വില. ഗ്രാമിന് 70 രൂപയായിരുന്നു മൂന്നാം തീയതി സ്വർണ വില കുറഞ്ഞത്.


തുടർന്ന് അടുത്ത രണ്ട് ദിവസത്തേക്ക് സ്വർണത്തിന്റെ വില മാറ്റമില്ലാതെ തുടരുകയും ചെയ്തു. ശേഷം ജൂൺ ആറിന് സ്വർണത്തിന്റെ വില കുത്തനെ ഗ്രാമിന് 30 രൂപ ഉയർന്നിരുന്നു. ജൂൺ ഏഴാം തീയതി മാറ്റമില്ലാതിരുന്ന സ്വർണവില എട്ടിന് ഗ്രാമിന് 40 രൂപ ഇടിയുകയും ചെയ്തു. ജൂൺ മാസത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവിലയായിരുന്നു ഇത്. ആ 40 രൂപ ഇന്നലെ ജൂൺ 9ന് വർധിക്കുകയായിരുന്നു. ശനിയാഴ്ച പത്ത് രൂപ ഗ്രാമിന് കുറയുകയും ഇതെ വില 11-ാം തീയതിയും തുടരുകയായിരുന്നു. എന്നാൽ ഇന്നലെ ജൂൺ 12-ാം തീയതി ഗ്രാമിന് പത്ത് രൂപ കുറഞ്ഞപ്പോൾ പവന് 44,320 എന്ന നിരക്കിലാണ് സ്വർണവ്യാപാരം നടന്നത്. അത് വില തന്നെയാണ് ഇന്ന് 13-ാം തീയതിയും സ്വർണവ്യാപാരം പുരോഗമിക്കുന്നത്.


ALSO READ : Gold Rate : സ്വർണവിലയിൽ വീണ്ടും ഇടിവ്; ഇന്ന് കുറഞ്ഞത് പവന് 80 രൂപ


സ്വർണ വില പവൻ നിരക്കിൽ (ഗുഡ്റിട്ടേൺസിന്റെ കണക്ക് പ്രകാരം)


ജൂൺ ഒന്ന്-  44,560


ജൂൺ രണ്ട് - 44,800


ജൂൺ മൂന്ന് - 44,240


ജൂൺ നാല് - 44,240


ജൂൺ അഞ്ച് - 44,240


ജൂൺ ആറ് - 44.480


ജൂൺ ഏഴ് - 44,480


ജൂൺ എട്ട് - 44,160


ജൂൺ ഒമ്പത് - 44,480


ജൂൺ പത്ത് - 44,400


ജൂൺ 11 - 44,400


ജൂൺ 12 - 44,320


ജൂൺ 13 - 44,320


ഇന്നത്തെ വെള്ളി വില


അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഇന്നും കുറഞ്ഞു. ഗ്രാമിന് പത്ത് പൈസയാണ് കുറഞ്ഞത്. പവന് 80 പൈസയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 79.20 രൂപയാണ്. പവന് 633.60 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്തെ ഇന്നത്തെ വെള്ളി വ്യപാരം പുരോഗമിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.