തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് സ്വർണത്തിന് വില കൂടുകയോ കുറയുകയോ ചെയ്യാതെ നിൽക്കുന്നത്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില. കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്വർണത്തിന്റെ വില കുത്തനെ കൂടി 44,000 രൂപയിലെത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യത്യാസമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

5500 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4548 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നത്തെ വിപണി നിരക്ക് 82 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.


Also Read: Karipur airport: കരിപ്പൂർ വിമാനത്താവള റൺവേയുടെ സുരക്ഷ വർധിപ്പിക്കണം; എയർപോർട്ട് ഡയറക്ടർക് വീണ്ടും കത്തയച്ചു


ജൂലൈയിലെ സ്വർണവില ഒറ്റനോട്ടത്തിൽ


ജൂലൈ 1 -  ഒരു പവൻ സ്വർണത്തിന് 160  രൂപ ഉയർന്ന് വിപണി വില 43,320 രൂപയായി


ജൂലൈ 2 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.


ജൂലൈ 3 -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 43,240 രൂപയിലെത്തി


ജൂലൈ 4 -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്ന് വിപണി വില 43,320 രൂപയായി


ജൂലൈ 5 -  ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്ന് വിപണി വില 43,400 രൂപയായി


ജൂലൈ 6 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.


ജൂലൈ 7 -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 43,320 രൂപയിലെത്തി


ജൂലൈ 8 -  ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്ന് വിപണി വില 43,640 രൂപയായി


ജൂലൈ 9 -  സ്വർണവില മാറ്റമില്ലാതെ തുടർന്നു.


ജൂലൈ 10 -  ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 43,560 രൂപയിലെത്തി


ജൂലൈ 11 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.


ജൂലൈ 12 - ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്ന് വിപണി വില 43720 രൂപയായി


ജൂലൈ 13 - ഒരു പവൻ സ്വർണത്തിന് 220 രൂപ ഉയർന്ന് വിപണി വില 44,000 രൂപയായി


ജൂലൈ 14 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.


ജൂലൈ 15 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.


ജൂലൈ 16 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.


ജൂലൈ 17 - സ്വർണവില മാറ്റമില്ലാതെ തുടർന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.