Gold Price Today Kerala October 7 : സംസ്ഥാനത്ത് ഇന്നും സ്വർണത്തിന്റെ വില ഉയർന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്തെ സ്വർണവില വർധിക്കുന്നത്. ഇന്ന് ഒക്ടോബർ എട്ടിന് സ്വർണവില കുത്തനെ ഉയരുകയായിരുന്നു. തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയ പൊന്നിന്റെ വില 41,000ലേക്കെത്തിയെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായിട്ടുള്ള വില വർധനയിലെ സ്വർണവില 42,000ത്തിൽ തിരികെയെത്തി വ്യാപാരം തുടരുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ഒക്ടോബർ എട്ടാം തീയതി ഒരു ഗ്രാം സ്വർണത്തിന് വർധിച്ചത് 40 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഉയർന്നത് 320 രൂപയും. 5,315 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. പവന് 42,520 രൂപയാണ്. സെപ്റ്റംബർ 20ന് 44,160 രൂപയിൽ എത്തി നിന്നിരുന്ന സ്വർണവിലയാണ് ഇപ്പോൾ 42,520ത്തിലേക്കെത്തിച്ചേർന്നിരിക്കുന്നത്.


ALSO READ : Gold Rate Today : കുറഞ്ഞതെല്ലാം കൂടുകയാണോ? സ്വർണവിലയിൽ വർധന


ഒക്ടോബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)


ഒക്ടോബർ 1 - 42,680 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)


ഒക്ടോബർ 2 - 42,560 രൂപ


ഒക്ടോബർ 3 - 42, 080 രൂപ


ഒക്ടോബർ 4 - 42,072 രൂപ 


ഒക്ടോബർ 5 - 41,920 രൂപ (ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)


ഒക്ടോബർ 6 - 42,000 രൂപ


ഒക്ടോബർ 7 - 42,200 രൂപ


ഒക്ടോബർ 8 - 42,520 രൂപ


*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.


അതേസമയം വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല.ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ നിരക്ക് 74.50 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.