Gold Rate Today: കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ വന്‍ ഇടിവ്!! സ്വർണാഭരണ പ്രേമികൾക്ക് സ്വര്‍ണം വാങ്ങാന്‍ ഉത്തമ സമയം.!!


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കുതിപ്പിന് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ചൊവ്വാഴ്ച വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച്ച വില ഉയര്‍ന്നതിന് ശേഷം ഞായറാഴ്ചയും തിങ്കളാഴ്ചയും സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 


Also Read:  Rozgar Mela: പുതിയ റിക്രൂട്ട്‌മെന്‍റ്, പ്രധാനമന്ത്രി മോദി ഇന്ന് വിതരണം ചെയ്യുക 51,000 അപ്പോയിന്‍റ്മെന്‍റ് ലെറ്റർ 
 
ഇന്ന് വിപണിയിൽ ഒരു പവൻ (22 ഗ്രാം) സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്‌. ഇതോടെ ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്‍റെ വിപണി വില 5475 രൂപയായി. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക്  43,800 രൂപയാണ്.


അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 4,533 രൂപയുമാണ്.


കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണ വിപണിയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ക്ക് ആഗോള വിപണിയിലെ ഇടിവ് ആണ് കാരണമായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 


സ്വര്‍ണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ 8 നായിരുന്നു. ഒരു പവൻ സ്വർണത്തിന് 44,000 രൂപയായിരുന്നു അന്നത്തെ വിപണി വില. ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 19 ന് രേഖപ്പെടുത്തിയ 44,160 രൂപയാണ്. 


സ്വര്‍ണവിപണി പരിശോധിച്ചാല്‍ ഒരു പവൻ (22 ഗ്രാം) സ്വർണത്തിന്‍റെ നിരക്ക് 43,000 ത്തിനും  44,200 ഇടയില്‍ നിലകൊള്ളുകയാണ്. അതായത്, വിലയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ ഒഴിവാക്കിയാല്‍ എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില നില കൊള്ളുന്നത്‌. 


വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  103 രൂപയാണ്. ഒരു കിലോ വെള്ളിക്ക് ചെന്നൈയിൽ 79,300 രൂപയാണ് വില. അതേ സമയം മുംബൈയിൽ 75,800 രൂപയും ഡൽഹിയിൽ 75,800 രൂപയും കൊൽക്കത്തയിൽ 75,800 രൂപയുമാണ് വിപണി വില. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.