Gold Rate Today: വിവാഹാവശ്യങ്ങള്‍ക്കും മറ്റുമായി സ്വര്‍ണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഏറെ നിരാശ നല്‍കിയ മാസമായിരുന്നു നവംബര്‍.  ഈ മാസത്തിന്‍റെ തുടക്കം മുതല്‍ സ്വര്‍ണവില കുതിയ്ക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് പവന് 40,000 രൂപയ്ക്ക് അടുത്തെത്തിയ ശേഷം ഉപഭോക്താക്കള്‍ക്ക് നേരിയ പ്രതീക്ഷ നല്‍കി  സ്വര്‍ണവില കുറയുകയാണ്. അതായത്, ഇന്ന് സ്വര്‍ണവില ഒരു പവന് 80 രൂപ കുറഞ്ഞു.  ശനിയാഴ്ച പവന് 120  രൂപ കുറഞ്ഞിരുന്നു.


Also Read:   Som Pradosh Vrat 2022: ശിവപ്രീതിക്ക് സോമ പ്രദോഷ വ്രതം, പൂജാ സമയവും ആരാധനാ രീതിയും അറിയാം


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില ഇന്ന് 10 രൂപ കുറഞ്ഞു.  ഇന്ന് ഒരു  ഗ്രാം  22 കാരറ്റ് സ്വർണത്തിന്‍റെ  വില 4,850 രൂപയാണ്.  ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി നിരക്ക് (Today's Gold Rate) 38,800 രൂപയാണ്. 


Also Read:  Viral Video: കോഴിക്കുഞ്ഞുങ്ങളെ പിടിക്കാൻ വന്ന മൂർഖനു മുന്നിൽ കൊടുങ്കാറ്റു പോലെ അമ്മ കോഴി..! വീഡിയോ കാണാം


ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും 10 രൂപ കുറഞ്ഞു.  ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണിയിലെ വില 4,025 രൂപയാണ്. 


ഈ മാസം സ്വര്‍ണവില വളരെ ഉയര്‍ന്നു തന്നെയാണ് ഇതുവരെ നിലകൊള്ളുന്നത്.  നവംബര്‍ 4ന് രേഖപ്പെടുത്തിയ 36,880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.  നവംബര്‍ 15 നാണ്  ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.  38,840 യായിരുന്നു ഒരു പവന്‍ (8 ഗ്രാം) സ്വര്‍ണത്തിന്‍റെ വില.
 
അതേസമയം,സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 67 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ