തിരുവനന്തപുരം: രാജ്യത്ത് സ്വർണ്ണ വില സർവ്വകാല റെക്കോർഡിലേക്ക്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 5,740 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) ₹ 6,262 രൂപയുമാണ്.  കഴിഞ്ഞ ദിവസം 5680 രൂപയായിരുന്നു സ്വർണ്ണത്തിന് ഒറ്റയടിക്ക് 60 രൂപയുടെ വർധനയാണ് ഉണ്ടായത്. 5 ദിവസം കൊണ്ട് 100 രൂപക്ക് മുകളിലാണ് വിലയിൽ വർധന ഉണ്ടായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് കൂടാതെ അഞ്ച് മാസത്തെ ഏറ്റവും ഉർന്ന വിലയാണ് കഴിഞ്ഞ ദിവസം  സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. പവന് 45,440 രൂപയും ഗ്രാമിന് 5,680 രൂപയുമായിരുന്നു നിരക്ക്.  ഇനിയും സ്വർണ്ണത്തിന് വില വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ ഒന്നിന് സ്വർണ്ണം ഒരു പവന് വില 42,680 രൂപയായിരുന്നു.പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു. ഒക്ടോബർ അഞ്ചിന് ഒരു പവൻ സ്വർണ്ണത്തിന് വില 41,920 രൂപയായി. 


ഒക്ടോബർ 11ആം തീയ്യതിയാകുമ്പോഴേക്കും ഒരു ഗ്രാം സ്വർണ്ണത്തിന് വില മാത്രം 5,365 രൂപയായി. വെള്ളിയിലും ആനുപാതികമായി വിലയിൽ ചില മാറ്റങ്ങളുണ്ടാകുന്നുണ്ട്. ഇസ്രയേൽ-ഹമാസ് സംഘർഷം കൂടുതല്‍ രൂക്ഷമാവുന്ന സാഹചര്യത്തിൽ  സ്വര്‍ണവില ഇനിയും വര്‍ദ്ധിക്കും എന്നാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 


കൂടാതെ, രാജ്യാന്തര തലത്തിൽ പണപ്പെരുപ്പ നിരക്കുകൾ ഉയർന്നു നിൽക്കുന്നതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിൽ നിക്ഷേപം വര്‍ദ്ധിക്കുന്നതും വരും ദിവസങ്ങളിൽ സ്വര്‍ണവിലയെ കൂടുതല്‍ സ്വാധിനിക്കുമെന്നാണ് വിലയിരുത്തല്‍. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.