Gold Rate Update | ഒരു പവൻ വാങ്ങുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾക്ക് എത്ര രൂപ ചിലവാകും?
Kerala Gold Price Today: വില വർധന മാത്രമാണ് ആളുകൾ കാണുന്നത്, എന്നാൽ പണിക്കൂലിയും പണിക്കുറവും തുടങ്ങി ജിഎസ്ടി അടക്കം വരുമ്പോൾ റേറ്റ് കൂടും
തിരുവനന്തപുരം: വില 44000- കടന്നെങ്കിലും ഒരു പവൻ സ്വർണം നിങ്ങളുടെ കയ്യിലെത്തുമ്പോൾ എത്ര രൂപയാകുമെന്ന് ചിന്തിച്ചിട്ടുണ്ടോ? അര ലക്ഷം രൂപക്കും അടുത്തായിരിക്കും ഇത്. വില കൂടുന്നത് സ്വർണ്ണത്തിന് മാത്രമായിരിക്കില്ല പണിക്കൂലി മുതൽ ജിഎസ്ടി വരെയുള്ള ഘടകങ്ങൾക്കും ഇത് ബാധകമാണ്.ഇന്നത്തെ വില പവന് 44240 രൂപയും ഗ്രാമിന് 5530 രൂപയുമാണ്.ആഗോള വിപണിയില്‍ ഡോളറിന്റെ മൂല്യം ഇടിഞ്ഞതും അമേരിക്കന്‍ ബാങ്കുകള്‍ തകര്‍ന്നതോടെ സാമ്പത്തിക മാന്ദ്യം വരുന്നു എന്ന ഭീതിയും സ്വര്‍ണവില വര്‍ധിക്കാന്‍ പ്രധാന കാരണമായെന്ന് തിരുവനന്തപുരം ജോസ്കോ ജൂവലറിയിലെ ജീവനക്കാർ പറയുന്നു .
നിക്ഷേപത്തിന് സ്വർണം തന്നെയാണ് നല്ലതെങ്കിലും വില കൂടുമ്പോൾ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ മടിക്കും. വില കൂടിയ ദിവസം മുതൽ ജുവലറികളിൽ തിരക്ക് കുറഞ്ഞ അവസ്ഥയാണ്. വിലവർധനവ് ഏറ്റവുമധികം ബാധിക്കുന്നത് വിവാഹത്തിന് സ്വർണം വാങ്ങുന്ന സാധാരണക്കാരായ ആളുകളെയാണ്. നിലവിലെ സാഹചര്യത്തിൽ അവർ ഉദ്ദേശിക്കുന്ന അത്രയും സ്വർണം വാങ്ങാൻ കഴിയില്ലെന്നതാണ് വസ്തുത. അഡ്വാൻസ് ബുക്കിങ്ങ് ഒരുപരിധി വരെ സാധാരണക്കാരെ സഹായിക്കുമെന്നും ജുവലറി ജീവനക്കാർ പറയുന്നു.
Also Read: Gold Rate Today: റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം !!, ഒറ്റ കുതിപ്പില്‍ 1200 രൂപയുടെ വര്‍ദ്ധന
അധികം ഡിസൈൻ ഒന്നും ഇല്ലാത്ത ആഭരണത്തിന് 2.5 ശതമാനമാണ് പണിക്കൂലി ഈടാക്കുന്നത്. GST 3 ശതമാനവും . അതായത് പണിക്കൂലിയും GSTയും ഒക്കെച്ചേർന്ന് 46,000 രൂപ നിങ്ങൾക്ക് ചിലവാകും.എന്നാൽ കുറച്ചധികം ഡിസൈനുള്ള ആഭരണമാണെങ്കിൽ പണിക്കൂലി 5 അല്ലെങ്കിൽ 6 ശതമാനം വരെ ഈടാക്കിയേക്കാം.ചെട്ടിനാട്, സിംഗപ്പൂർ ഡിസൈൻ വരുമ്പോൾ പണിക്കൂലിയിൽ വ്യത്യാസം വരാം.48000 രൂപ വരെ ഉപഭോക്താക്കളുടെ കയ്യിൽ നിന്ന് ഇത്തരത്തിൽ ചിലവാകും. പണിക്കൂലി കൂടുതൽ ആണെങ്കിലും നല്ല ഡിസൈൻ നോക്കി ആഭരണങ്ങൾ വാങ്ങുന്ന കസ്റ്റമേഴ്സാണ് പൊതുവേയുള്ളത്.
സ്വർണവില കൂടുന്നത്കൊണ്ട് പണിക്കൂലി കുറച്ച് ഉപഭോക്താക്കളെക്കൂടി പരിഗണിക്കുകയാണ് മിക്ക ജുവലറികളും. എന്തായാലും ഈയിടയ്ക്കൊന്നും സ്വർണത്തിന്റെ വിലയിൽ കുറവ് വരില്ലെന്ന് പറയുകയാണ് ജൂവലറി ഉടമകൾ. ഇങ്ങനെ കൂടിയാൽ എന്ത് ചെയ്യുമെന്നോർത്ത് ആശങ്കപ്പെടാനെ സാധാരണക്കാരന് കഴിയുകയുള്ളു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...