7th Pay Commission: 17 ലക്ഷം ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത...! അടുത്ത മാസം ലഭിക്കുക 40,000 രൂപയുടെ ആനുകൂല്യം..!!
കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ ക്ഷാമബത്ത വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ പല സംസ്ഥാന സർക്കാരുകളും ഡിഎ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, 7th Pay Commission -ന് കീഴില്‍ മഹാരാഷ്ട്ര സര്‍ക്കാരും ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിരിയ്ക്കുകയാണ്.
7th Pay Commission Update: കേന്ദ്ര സര്‍ക്കാര്‍ മാര്‍ച്ച് മാസത്തില്‍ ക്ഷാമബത്ത വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ പല സംസ്ഥാന സർക്കാരുകളും ഡിഎ വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ, 7th Pay Commission -ന് കീഴില്‍ മഹാരാഷ്ട്ര സര്‍ക്കാരും ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിരിയ്ക്കുകയാണ്.
7th Pay Commission ശമ്പള കുടിശ്ശികയുടെ മൂന്നാം ഗഡു നൽകാൻ മഹാരാഷ്ട്രയിലെ ഉദ്ധവ് സർക്കാർ തീരുമാനിച്ചു. രണ്ട് ഗഡുക്കള്‍ ഇതിനോടകം സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. ഇതിന്‍റെ പ്രയോജനം സംസ്ഥാനത്തെ 17 ലക്ഷത്തോളം ജീവനക്കാർക്കാണ് ലഭിക്കുക. ഈ തീരുമാനം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നാണ്.
ക്ഷാമബത്ത മൂന്നാം ഗഡു വിതരണം ചെയ്യാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ തീരുമാനത്തെ ജീവനക്കാരുടെ സംഘടന സ്വാഗതം ചെയ്തു. സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കുന്ന ഈ പണം ജീവനക്കാരുടെ അക്കൗണ്ടിലേക്കോ അവരുടെ പിഎഫ് അക്കൗണ്ടിലേക്കോ ആണ് അയയ്ക്കുക. എന്നാൽ, വിരമിച്ച ജീവനക്കാര്‍ക്ക് ഈ പണം അവരുടെ പിഎഫ് അക്കൗണ്ടിലേക്കാണ് അയക്കുക. സംസ്ഥാന സർക്കാരിന്‍റെ ഈ തീരുമാനത്തെ ജീവനക്കാരുടെ സംഘടനയും സ്വാഗതം ചെയ്തു.
Also Read: 8th anniversary of Modi Govt: മോദി സർക്കാരിന്‍റെ 8ാം വാർഷികം, 15 ദിവസത്തെ പ്രചാരണ പരിപാടികളുമായി BJP
കണക്ക് പ്രകാരം, മൂന്നാം ഗഡുവിൽ, ഗ്രൂപ്പ് എ ഉദ്യോഗസ്ഥർക്ക് 30,000 മുതൽ 40,000 രൂപ വരെ ലഭിക്കും. ഗ്രൂപ്പ് ബി ഉദ്യോഗസ്ഥർക്ക് 20,000 മുതൽ 30,000 രൂപ വരെ ലഭിക്കും. അതുപോലെ, ഗ്രൂപ്പ് സിക്കാർക്ക് 10,000 മുതൽ 15,000 രൂപ വരെയും ക്ലാസ് IV ജീവനക്കാർക്ക് 8,000 മുതൽ 10,000 രൂപ വരെയും ലഭിക്കും.
മാർച്ചിലാണ് മഹാരാഷ്ട്ര സർക്കാർ ഡിഎ വർദ്ധിപ്പിച്ചത്. അന്ന് ക്ഷാമബത്ത 3% വര്‍ദ്ധിപ്പിച്ച് 31 ശതമാനമാക്കി. നേരത്തെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 28% ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...