Canara Bank FD: സ്പെഷ്യല്‍ സ്ഥിര നിക്ഷേപ പദ്ധതിയുമായി കാനറ ബാങ്ക്, അടിപൊളി നേട്ടങ്ങള്‍
കാനറ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചു. ഈ FD യില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് 7.5% ആണ് പലിശ ലഭിക്കുക.
Canara Bank FD Scheme: കാനറ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ആരംഭിച്ചു. ഈ FD യില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് 7.5% ആണ് പലിശ ലഭിക്കുക.
ഈ പ്രത്യേക FD (Fixed Deposit Scheme) പദ്ധതിയുടെ കാലാവധി 666 ദിവസമാണ്. ഈ സ്ഥിര നിക്ഷേപ പദ്ധതി മുതിർന്ന പൗരന്മാർക്ക് വേണ്ടി മാത്രമായി ഉള്ളതാണ് എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.
Also Read: EPF Balance: UAN നമ്പര്‍ ഇല്ലാതെയും PF ബാലൻസ് പരിശോധിക്കാം, അറിയാം
ഈ പദ്ധതിയില്‍ ചേരുന്നതുവഴി മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നേട്ടമാണ്. കാരണം ഈ സ്കീം അനുസരിച്ച്, മറ്റ് ബാങ്കുകള്‍ അവരുടെ പൊതു ഉപഭോക്താക്കൾക്ക് 7% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന അവസരത്തില്‍ കാനറ ബാങ്ക് 7.5% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്ക് ആരംഭിച്ച ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ പ്രയോജനം 2 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ലഭിക്കുക.
കാനറ ബാങ്ക് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുതിര്‍ന്ന പൗരന്മാർക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നേടാം, 666 ദിവസത്തേക്ക് നിക്ഷേപത്തിന് 7.50% പലിശ നൽകുന്ന പ്രത്യേക നിക്ഷേപ പദ്ധബാങ്ക് തി കാനറ അവതരിപ്പിക്കുന്നതായി ട്വീറ്റിലൂടെ അറിയിച്ചു.
രാജ്യത്തെ എല്ലാ ബാങ്കുകളും മുതിര്‍ന്ന പൗരന്മാർക്ക് അവരുടെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കി വരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...