LPG Subsidy: കേന്ദ്രസർക്കാർ അടുത്തിടെ ഗാർഹിക ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചതിന് പിന്നാലെ ഈ റേഷൻ കാർഡ് ഉടമകൾക്ക് ലഭിച്ചിരിക്കുകയാണ് സർക്കാരിന്റെ കിടിലം സമ്മാനം.  കേന്ദ്രസർക്കാർ സിലിണ്ടർ വിലയിൽ 200 രൂപ കുറച്ചതിന് പിന്നാലെയിതാ ഗോവ സർക്കാർ വൻ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.  ഗോവ സർക്കാരിന്റെ ഈ പ്രഖ്യാപനത്തിന് ശേഷം അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്ക് ഗ്യാസ് സിലിണ്ടർ ഇനി 428 രൂപയ്കായിക്കും ലഭിക്കുക. ഇതിനിടയിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും കേന്ദ്രമന്ത്രി ഷിർപദ് വൈ നായിക്കും ചേർന്ന് പനാജിയിൽ എൽപിജി സിലിണ്ടർ റീഫില്ലിംഗിനായി 'മുഖ്യമന്ത്രി സാമ്പത്തിക സഹായ പദ്ധതി' ആരംഭിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: LPG സിലിണ്ടർ നിരക്ക് വീണ്ടും കുറച്ചു, അറിയാം പുതിയ നിരക്ക്!


ഗോവയിൽ സബ്‌സിഡി 275 രൂപ


പദ്ധതി പ്രകാരം സംസ്ഥാനത്തെ അന്ത്യോദയ അന്ന യോജന കാർഡ് ഉടമകൾക്ക് സംസ്ഥാന സർക്കാർ സിലിണ്ടറിന് 275 രൂപ സബ്‌സിഡി നൽകും.  എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി നൽകുമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പ്രഖ്യാപിക്കുകയും അത്  ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട്. ഇതിനു പുറമെയാണ് AAY റേഷൻ കാർഡ് ഉടമകൾക്ക് പ്രതിമാസം 275 രൂപ അധികമായി നൽകാൻ ഗോവ സർക്കാർ പ്രഖ്യാപിച്ചത്.


Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ


200 രൂപ ഉജ്ജ്വല പദ്ധതിയുടെ സബ്‌സിഡി


സംസ്ഥാനത്ത് 11000 ത്തിലധികം പേരുടെ കൈകളിൽ അന്ത്യോദയ അന്ന യോജന കാർഡുണ്ട്. ഇത്തരം കാർഡ് ഉടമകൾക്ക് ഉജ്ജ്വല പദ്ധതി പ്രകാരം 200 രൂപയും ഗോവ സർക്കാർ നൽകുന്ന 275 രൂപയും സബ്‌സിഡി ലഭിക്കും. അതായത് മൊത്തത്തിൽ റേഷൻ കാർഡ് ഉടമകൾക്ക് 475 രൂപ സബ്‌സിഡി ലഭിക്കുമെന്ന് സാരം. അന്ത്യോദയ അന്ന യോജന (AAY) പാവപ്പെട്ട കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയുള്ളതാണ്.  


Also Read: വരുന്ന 72 ദിവസം ശനി കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ അഭിവൃദ്ധി!


രക്ഷാബന്ധനോടനുബന്ധിച്ച് സിലിണ്ടറിന്റെ വില 200 രൂപ കുറച്ചതോടെ പനാജിയിൽ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 903 രൂപയായിട്ടുണ്ട്. അതേ സമയം ദക്ഷിണ ഗോവയിൽ സിലിണ്ടറിന് 917 രൂപയാണ് വില.  സിലിണ്ടറിന്റെ വില 903 രൂപ കണക്കാക്കിയാൽ ഉജ്ജ്വല പദ്ധതിയിൽ നിന്ന് 200 രൂപയും ഗോവ സർക്കാരിൽ നിന്ന് 275 രൂപയും സബ്‌സിഡി ലഭിക്കുന്നതോടെ സിലിണ്ടറിന്റെ വില 428 രൂപയായി കുറയും. എങ്കിലും ഈ  ഗുണഭോക്താക്കൾക്ക് സിലിണ്ടറിന്റെ മുഴുവൻ വിലയും ഗ്യാസ് ഏജൻസിക്ക് നൽകേണ്ടിവരും.