PM Kisan Mandhan Yojana: രാജ്യത്തെ കര്‍ഷകരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്.  പിഎം കിസാന്‍ സമ്മാന്‍ നിധി യോജന ( PM Kisan Samman Nidhi Yojana) ഇതില്‍ പ്രധാനമാണ്. ഈ പദ്ധതിയുടെ പ്രയോജനം രാജ്യത്തെ  കോടിക്കണക്കിന് കര്‍ഷകര്‍ക്കാണ് ലഭിച്ചു വരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയിലൂടെ ( PM Kisan Samman Nidhi Yojana)  അര്‍ഹരായ കര്‍ഷകര്‍ക്ക് വര്‍ഷം തോറും 6,000  രൂപയുടെ ധനസഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്.  ഈ പദ്ധതിയുടെ 12 ാം ഗഡുവിന്‍റെ കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍. അക്കൗണ്ടില്‍ നേരിട്ട് എത്തുന്ന ഈ പണം  തന്‍റെ കാർഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ജീവിത ശൈലി മികവുറ്റതാക്കാനും കര്‍ഷകര്‍ക്ക് ഉപയോഗിക്കാം...  


Also Read:  PM Kisan: കര്‍ഷകരെങ്കിലും ഇവർക്ക് 6,000 രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കില്ല..!!    


 എന്നാല്‍, കര്‍ഷകരുടെ ഉന്നമനത്തിനായി  മറ്റൊരു പദ്ധതി കൂടി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരികയാണ്‌.  ഇതാണ്  പ്രധാനമന്ത്രി കിസാൻ മന്ധൻ യോജന (PM Kisan Mandhan Yojana).  ഇത് കര്‍ഷകര്‍ക്കായുള്ള ഒരു പെന്‍ഷന്‍ പദ്ധതിയാണ്.  


എന്താണ് പ്രധാനമന്ത്രി കിസാൻ മന്ധൻ യോജന? (What is PM Kisan Mandhan Yojana?) 


രാജ്യത്തെ ചെറുകിട നാമമാത്ര കർഷകരുടെ ക്ഷേമത്തിനായി രൂപകൽപ്പന ചെയ്ത കേന്ദ്ര സർക്കാരിന്‍റെ ഒരു  പെൻഷൻ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ മന്ധൻ യോജന. 18-നും 40-നും ഇടയിൽ പ്രായമുള്ള കർഷകർക്ക് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഈ പദ്ധതിയില്‍ ചേരുന്ന കര്‍ഷകന്‍ ഓരോ മാസവും പ്രായത്തിനനുസരിച്ച് 55 മുതൽ 200 രൂപ വരെ ഗവൺമെന്‍റ്  അക്കൗണ്ടിൽ നിക്ഷേപിക്കണം.


ഈ തവണകൾ 60 വയസ് വരെയാണ് കര്‍ഷകര്‍  അടയ്ക്കേണ്ടത്‌. കർഷകന്‍റെ  പ്രായം 60 വയസ് ആകുമ്പോള്‍ പിന്നെ മാസാമാസം തുക അടയ്ക്കേണ്ട ആവശ്യമില്ല. അതായത്, സര്‍ക്കാരിലേയ്ക്ക് തുക അടയ്ക്കേണ്ട ആവശ്യില്ല.  60 വയസ് മുതല്‍ കര്‍ഷകന് മാസം തോറും പെന്‍ഷന്‍ ലഭിച്ചു തുടങ്ങും. അതായത്, പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകന് സർക്കാർ പ്രതിമാസം 3,000 രൂപ പെൻഷൻ നല്‍കും.....!!


പ്രധാനമന്ത്രി കിസാൻ മന്ധൻ യോജനയില്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യാം?  (How to register in PM Kisan Mandhan Yojana?) 


പിഎം കിസാൻ മന്ധൻ യോജനയിൽ  പേര് ചേർക്കുക വളരെ എളുപ്പമാണ്.  ഇതിനായി നിങ്ങള്‍ ആദ്യം പിഎം കിസാൻ സമ്മാൻ നിധിയിൽ രജിസ്റ്റർ ചെയ്യണം. ഈ രജിസ്ട്രേഷന് ശേഷം, PM കിസാൻ മന്ധൻ യോജനയിലേക്ക് പേര് ചേർക്കുന്നതിന് നിങ്ങൾ ഒരു ഫോം പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കണം. ഫോം പൂരിപ്പിച്ച് നല്‍കുമ്പോള്‍ മുതല്‍ പദ്ധതിയിലേയ്ക്ക് നിങ്ങളുടെ  തവണകൾ എല്ലാ മാസവും മന്ധൻ പെൻഷൻ സ്കീമിനായി കുറയ്ക്കാൻ തുടങ്ങും.


ഈ പദ്ധതിയുടെ രസകരമായ വസ്തുത,  ഈ തവണകള്‍ കര്‍ഷകര്‍ക്ക് അടയ്ക്കേണ്ടതില്ല എന്നതാണ്....!! തുക പിന്നെ ആരാണ് നല്‍കുക? തുക സര്‍ക്കാര്‍ നല്‍കും...!!  


അതെ, ശരിയാണ് ഈ പദ്ധതിയുടെ തവണകളും സര്‍ക്കാര്‍ തന്നെ നല്‍കും.....!!  പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയ്ക്ക് കീഴിൽ, ഒരു വർഷത്തിനുള്ളിൽ നിങ്ങൾക്ക് ലഭിക്കുന്ന 6,000 രൂപയിൽ നിന്ന്  പിഎം കിസാൻ മന്ധൻ യോജനയുടെ തവണകൾ കിഴിച്ചശേഷം ബാക്കി തുക നിങ്ങൾക്ക് ലഭിക്കും...!! 


നിങ്ങള്‍ ഒരു കര്‍ഷകനാണ് എങ്കില്‍ നിങ്ങൾക്ക് 60 വയസ് ആകുമ്പോൾ, സർക്കാരിൽ നിന്ന് പ്രതിമാസം 3,000 രൂപ പെൻഷൻ ലഭിച്ചു തുടങ്ങും....!!  കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ  അടിപൊളി പദ്ധതിയില്‍ ഇന്ന് തന്നെ അംഗമാകൂ,  60 വയസിന് ശേഷം മാസം 3,000 രൂപ പെന്‍ഷന്‍ നേടി വാര്‍ദ്ധക്യകാലം ആസ്വദിക്കൂ... 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.