സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമ പെൻഷൻ ജൂൺ എട്ട് മുതൽ വിതരണം ചെയ്യും. ഒരു മാസത്തെ കുടിശ്ശിക നൽകാനാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്ന് മാസത്തെ പെൻഷൻ മുടങ്ങി കിടക്കുകയായിരുന്നു. അതിലെ ഒരു മാസത്തെ കുടിശ്ശികയാണ് ജൂൺ എട്ട് മുതൽ വിതരം ചെയ്യുക. ഏപ്രിലിൽ വിഷുവിനാണ് ഏറ്റവും ഒടുവിൽ ക്ഷേമപെൻഷ സർക്കാർ വിതരണം ചെയ്തത് 


COMMERCIAL BREAK
SCROLL TO CONTINUE READING

"1600 രൂപ ക്ഷേമ പെൻഷൻ  ജൂൺ 8 മുതൽ വിതരണം ചെയ്യും.  സംസ്ഥാനത്തെ 64 ലക്ഷത്തോളം പേർക്ക്‌ പെൻഷൻ വിതരണം ചെയ്യുന്നതിനായി ധനവകുപ്പ് 950 കോടി രൂപ അനുവദിച്ചു" ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.


ALSO READ : Gold Price : സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 560 രൂപ കുറഞ്ഞു



1600 രൂപയാണ് പ്രതിമാസം പെൻഷനായി സംസ്ഥാന സർക്കാർ നൽകുന്നത്. 62 ലക്ഷം പേരാണ് സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷൻ ഉപയോക്താക്കൾ. ഇതിനായി 950 കോടി ധനവകുപ്പ് അനുവദിച്ചു. വിഷുവിന് രണ്ട് മാസത്തെ (3,200 രൂപ) കുടിശ്ശിക ഒരുമിച്ചാണ് ഉപയോക്താക്കൾക്ക് നൽകിയത്. അതിന് മുമ്പ് സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് സർക്കാർ ഒരു മാസത്തെ പെൻഷൻ കുടിശ്ശിക നൽകിയിരുന്നു.


പെൻഷൻ നിന്ന് പോകാതിരിക്കാൻ വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കണം


ക്ഷേമപെൻഷൻ ലഭിക്കുന്നത് തുടരണമെങ്കിൽ പെൻഷൻ ഉപയോക്താക്കൾ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കണം. പഞ്ചായത്തിൽ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കേണ്ടതാണ്. അല്ലാത്തപക്ഷം ക്ഷേമപെൻഷൻ ലഭിക്കുന്നത് നിന്ന് പോകും.


അനർഹരായ ക്ഷേമപെൻഷൻ ഉപയോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വർഷത്തിൽ ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ളവർക്ക് മാത്രമെ ഇനി മുതൽ ക്ഷേമ പെൻഷൻ നൽകൂ. കഴിഞ്ഞ വർഷം രണ്ട് ഏക്കർ അധികം വസ്തുവകകൾ ഉള്ള 9600 പേർ ക്ഷേമപെൻഷന്റെ ഉപയോക്തക്കളാണ് ധനവകുപ്പ് കണ്ടെത്തിയിരുന്നു. ഇവരിൽ ചിലർ സർക്കാരിന്റെ റബ്ബർ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായി കണ്ടെത്തിട്ടുണ്ട്. അതേതുടർന്നാണ് കൃത്യമായ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കാൻ സംസ്ഥാന സർക്കാർ നിർദേശിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.