Yes Bank FD Update: യെസ് ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്താം, നിരക്ക് കൂടുമ്പോള്‍ ഉയർന്ന പലിശ നേടാം..!!
സ്വകാര്യമേഖലയിലെ പ്രധാന വായ്പാദാതാവായ യെസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. ഒരു വര്‍ഷം മുതല്‍ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്.
Yes Bank FD Update: സ്വകാര്യമേഖലയിലെ പ്രധാന വായ്പാദാതാവായ യെസ് ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. ഒരു വര്‍ഷം മുതല്‍ 10 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്.
എന്നാല്‍, സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ മറ്റൊരു നിര്‍ണ്ണായക മാറ്റം കൂടി യെസ് ബാങ്ക് നടപ്പില്‍ വരുത്തിയിരിയ്ക്കുകയാണ്. ഫ്ലോട്ടിംഗ് റേറ്റ് ഫിക്സഡ് ഡിപ്പോസിറ്റ് (floating rate fixed deposit - FD) പദ്ധതി യെസ് ബാങ്ക് ആരംഭിച്ചിരിയ്ക്കുകയാണ്. സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് നിലവിലെ റിപ്പോ നിരക്ക് അനുസരിച്ച് മാറ്റമുണ്ടാകും. അതായത്, റിപ്പോ നിരക്കില്‍ മാറ്റമുണ്ടാകുമ്പോള്‍ നിക്ഷേപങ്ങളുടെ പലിശയും മാറും. ഈ ഡൈനാമിക് റിട്ടേൺ നിരക്ക് ആസ്വദിക്കാൻ ഉപഭോക്താവിനെ അനുവദിക്കുന്നു.
ബാങ്ക് പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന ഫ്ലോട്ടിംഗ് റേറ്റ് ഒന്ന് മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ലഭിക്കുക. നിലവില്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് 6.5% പലിശ നിരക്ക് ആണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, മുതിർന്ന പൗരന്മാർക്ക് ഇത് 7.25% ആണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്ക് പരിഷ്‌കരിയ്ക്കുന്ന അവസരത്തില്‍ നിക്ഷേപത്തിന്‍റെ പലിശ നിരക്ക് സ്വയം മാറുമെന്ന് യെസ് ബാങ്ക് എംഡിയും സിഇഒയുമായ പ്രശാന്ത് കുമാർ പറഞ്ഞു,
ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപത്തിന്‍റെ പ്രത്യേകത എന്താണ്?
സാധാരണ സ്ഥിരം നിക്ഷേപങ്ങളില്‍ പണം നിക്ഷേപിക്കുന്ന സമയം മുതല്‍ കാലാവധി കഴിയുംവരെ ഒരേ പലിശ നിരക്കായിരിക്കും. എന്നാല്‍, വ്യത്യസ്ത കാലയളവില്‍ വ്യത്യസ്ത പലിശ നിരക്കാണ് ഫ്ളോട്ടിംഗ് റേറ്റ് സ്ഥിര നിക്ഷേപത്തിന് ലഭിക്കുക. അതായത് റിപ്പോ നിരക്ക് മാറുന്നതിനനുസരിച്ച് പലിശ നിരക്കിലും മാറ്റമുണ്ടാകും. അതായത് ഫ്‌ളോട്ടിംഗ് നിരക്ക് സ്ഥിര നിക്ഷേപത്തില്‍ നിന്ന് വലിയ ആദായം നിക്ഷേപകര്‍ക്ക് പ്രതീക്ഷിക്കാം.
1 മുതല്‍ 3 വര്‍ഷ കാലാവധിയിലാണ് യെസ് ബാങ്ക് ഫ്‌ളോട്ടിംഗ് നിരക്ക് സ്ഥിര നിക്ഷേപത്തിന് നല്‍കുന്നത്. അതനുസരിച്ച് നിക്ഷേപകന് കാലാവധി തിരഞ്ഞെടുക്കാം. 10,000 രൂപ മുതല്‍ 5 കോടി രൂപ വരെ നിക്ഷേപിക്കാനും സാധിക്കും. കൂടാതെ, റിപ്പോ നിരക്ക് ഉയരുന്നതിന് അനുസരിച്ച് സ്വയം പലിശ നിരക്ക് ഉയരുമെന്നതാണ് ഈ നിക്ഷേപത്തിന്‍റെ പ്രത്യേകത. ഇതിന് ബാങ്കിന്‍റെയോ ഉപഭോക്താവിന്‍റെയോ ഇടപെടല്‍ ആവശ്യമില്ല.
ആർബിഐ അടുത്തിടെ നിരക്ക് വർദ്ധിപ്പിച്ചതിന് ശേഷം, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി ബാങ്കുകളും സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...