Sbi Fixed Deposit | 5 ലക്ഷം രൂപ നിക്ഷേപിക്കാം; കാലാവധി പൂർത്തിയാകുമ്പോൾ 10,51,174 രൂപ
എസ്ബിഐയുടെ 10 വർഷത്തെ സ്‌കീമിൽ ഒരു സാധാരണ ഉപഭോക്താവ് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 6.5 ശതമാനം വാർഷിക പലിശ നിരക്കിൽ മെച്യൂരിറ്റിയിൽ മൊത്തം 9,52,779 രൂപ ലഭിക്കും.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വ്യത്യസ്ത കാലാവധികളുള്ള എഫ്ഡി സ്കീമുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് 7 ദിവസം മുതൽ 10 വർഷം വരെയുള്ള FD-കളിൽ നിക്ഷേപിക്കാൻ സാധിക്കും. വ്യത്യസ്ത കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകളിൽ, സാധാരണ ഉപഭോക്താക്കൾക്ക് 3% മുതൽ 6.5% വരെയും മുതിർന്ന പൗരന്മാർക്ക് 3.5% മുതൽ 7.5% വരെയും വാർഷിക പലിശ എസ്ബിഐ നൽകുന്നു.
എസ്ബിഐയുടെ 10 വർഷത്തെ സ്‌കീമിൽ ഒരു സാധാരണ ഉപഭോക്താവ് 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 6.5 ശതമാനം വാർഷിക പലിശ നിരക്കിൽ മെച്യൂരിറ്റിയിൽ മൊത്തം 9,52,779 രൂപ ലഭിക്കും. പലിശയിനത്തിൽ 452779 രൂപ സ്ഥിരവരുമാനം ഉണ്ടാകും.ഒരു മുതിർന്ന പൗരൻ എസ്ബിഐയുടെ 10 വർഷത്തെ മെച്യൂരിറ്റി സ്കീമിൽ 5 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ, 7.5 ശതമാനം വാർഷിക പലിശ നിരക്കിൽ കാലാവധി പൂർത്തിയാകുമ്പോൾ അയാൾക്ക് ആകെ 10,51,174 രൂപ ലഭിക്കും. ഇതിൽ പലിശയിനത്തിൽ 551174 രൂപ സ്ഥിരവരുമാനം ഉണ്ടാകും.
സാധാരണ ഉപഭോക്താക്കൾക്ക് 10 വർഷത്തെ എഫ്ഡിയിൽ പ്രതിവർഷം 6.5% പലിശയും മുതിർന്ന പൗരന്മാർക്ക് 7.5% പലിശയും ലഭിക്കും. രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഈ പലിശ നിരക്കുകൾ ബാധകമാണ്.
ബാങ്കുകളിലെ അഞ്ച് ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷനാണ് (ഡിഐസിജിസി) ഇൻഷ്വർ ചെയ്യുന്നത്. അതായത് അഞ്ച് ലക്ഷം രൂപ വരെ നിക്ഷേപിക്കുന്ന പണം 100% സുരക്ഷിതമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.