GST rate hike: ജിഎസ്ടി നിരക്ക് വർധന; ഉപ്പ് മുതൽ കർപ്പൂരം വരെ എല്ലാത്തിനും വില ഉയരും, വില കൂടുന്നത് എന്തിനൊക്കെ? എന്ന് മുതൽ?
ഏതെല്ലാം ഭക്ഷ്യവസ്തുക്കൾക്ക് ഇത് ബാധകമാകും എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. വ്യാപാരികൾ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത തേടി കേരളം ജിഎസ്‍ടി വകുപ്പിന് കത്തയച്ചിരുന്നു.
ജിഎസ്ടി കൗൺസിൽ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്ക് വർധന നാളെ (ജൂലൈ 18) മുതൽ പ്രാബല്യത്തിൽ വരും. വീട്ടുപകരണങ്ങൾ, ഹോട്ടലുകൾ, ബാങ്കിംഗ് സേവനങ്ങൾ തുടങ്ങി എല്ലാത്തിലും ഇനി അധികം പണം ചെലവഴിക്കേണ്ടി വന്നേക്കാം. പാൽ ഉൽപ്പന്നങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾക്കും വില ഉയരും. തൈര്, ലസ്‌സി, തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരും. അഞ്ച് ശതമാനം നികുതിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പാക്കറ്റിലാക്കിയ മാംസം, മത്സ്യം, തേൻ, ശർക്കര, പപ്പടം എന്നിവയ്ക്കും അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ അവസാനം നടന്ന യോഗത്തിന് ശേഷമാണ് തീരുമാനം വന്നത്.
എന്നാൽ ഏതെല്ലാം ഭക്ഷ്യവസ്തുക്കൾക്ക് ഇത് ബാധകമാകും എന്ന കാര്യത്തിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. വ്യാപാരികൾ സംശയം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വ്യക്തത തേടി കേരളം ജിഎസ്‍ടി വകുപ്പിന് കത്തയച്ചിരുന്നു. ഇക്കാര്യത്തിൽ വൈകീട്ടോടെ മറുപടി കിട്ടുമെന്ന് ധനകാര്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജിഎസ്ടി നിരക്ക് വർധിപ്പിച്ച സ്ഥിതിക്ക് പാൽ ഉൽപ്പന്നങ്ങൾക്ക് വില കൂട്ടേണ്ടി വരുമെന്നാണ് മിൽമ പറയുന്നത്. മോര്, തൈര്, ലെസ്സി എന്നിവയുടെ വില കൂട്ടേണ്ടി വരുമെന്ന് മിൽമ വ്യക്തമാക്കി.
കൂടാതെ, ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിന് 18 ശതമാനം ജിഎസ്ടി ചുമത്തുമെന്നും ജിഎസ്ടി കൗൺസിൽ അറിയിച്ചു. എൽഇഡി ലൈറ്റുകൾ, ഫിക്‌ചറുകൾ, എൽഇഡി വിളക്കുകൾ എന്നിവയുടെ വില 12 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി മാറ്റാൻ ജിഎസ്ടി കൗൺസിൽ ശുപാർശ ചെയ്തതിനാൽ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.
Also Read: LIC Plans: മികച്ച സാമ്പത്തിക നേട്ടം നൽകുന്ന എൽഐസിയുടെ ഏഴ് പ്ലാനുകളെ കുറിച്ച് അറിയാം
ജൂലൈ 18 മുതൽ GST വർധിപ്പിക്കുന്ന ഇനങ്ങളുടെയും സേവനങ്ങളുടെയും പട്ടിക:
പ്രിന്റർ ഇങ്ക് - 18 ശതമാനം
കട്ടിംഗ് ബ്ലേഡ്, പേപ്പർ കത്തി, പെൻസിൽ ഷാർപ്പനർ, ബ്ലേഡ്, സ്പൂൺ, ഫോർക്ക്, ലാഡിൽ, സ്കിമ്മർ, കേക്ക്-സെർവർ - 18 ശതമാനം
സെൻട്രിഫ്യൂഗൽ, ഡീപ് ട്യൂബ് വെൽ ടർബൈൻ, സബ്‌മേഴ്‌സിബിൾ പമ്പുകൾ, സൈക്കിൾ പമ്പുകൾ തുടങ്ങിയ പവർ-ഡ്രൈവ് പമ്പുകൾ - 18 ശതമാനം
വിത്ത്, ധാന്യം തുടങ്ങിയവ വൃത്തിയാക്കുന്നതിനും തരംതിരിക്കുന്നതിനുമുള്ള മെഷീനുകൾ, മില്ലിങ് വ്യവസായത്തിൽ ഉപയോഗിക്കുന്ന യന്ത്രങ്ങൾ; പവൻ ചക്കി - 18 ശതമാനം
പാൽ, പാലുൽപ്പന്ന യന്ത്രങ്ങൾ, മുട്ട വൃത്തിയാക്കുന്നതിനും വേർതിരിക്കുന്നതിനുമുള്ള യന്ത്രങ്ങൾ - 18 ശതമാനം
എൽഇഡി ലാമ്പുകൾ, ലൈറ്റുകൾ, ഫിക്സ്ചർ, അവയുടെ മെറ്റൽ പ്രിന്റഡ് സർക്യൂട്ട് ബോർഡ് - 18 ശതമാനം
ഡ്രോയിംഗ്, മാർക്ക് ഔട്ട് ഉപകരണങ്ങൾ - 18 ശതമാനം
സോളാർ വാട്ടർ ഹീറ്റർ - 12 ശതമാനം
ചമോയിസ് ലെതർ/കോമ്പോസിഷൻ ലെതർ - 12 ശതമാനം
ബാങ്ക് ചെക്കുകൾ - 18 ശതമാനം
ഭൂപടം, അറ്റ്‌ലസ്, വാൾ മാപ്പ്, ടോപ്പോഗ്രാഫിക്കൽ പ്ലാനുകൾ, അച്ചടിച്ച ഗ്ലോബുകൾ - 12 ശതമാനം
പ്രതിദിനം 1000 രൂപ വരെ വിലയുള്ള ഹോട്ടൽ താമസത്തിന് 12 ശതമാനം നികുതി
റോഡുകൾ, പാലങ്ങൾ, റെയിൽവേ, മെട്രോ, മലിനജല സംസ്കരണ പ്ലാന്റ്, ശ്മശാനം തുടങ്ങിയവയുടെ പ്രവൃത്തി കരാർ - 18 ശതമാനം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...