7th Pay Commission | കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത; DA കുടിശ്ശിക ഈ ആഴ്ച തന്നെ നിങ്ങളുടെ അക്കൗണ്ടുകളിൽ എത്തും
DA Arrears 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻ ഉപഭോക്താക്കൾക്കും ഒറ്റതവണയായി കുടിശ്ശിക തീർക്കാനാണ് ധാനകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നത്
ന്യൂ ഡൽഹി : 18 മാസങ്ങളായി കേന്ദ്ര സർക്കാർ ജീവനക്കാരുടെ മുടങ്ങി കിടക്കുന്ന ക്ഷാമബത്ത കുടിശ്ശിക (DA Arrears) ഈ ആഴ്ച ലഭിക്കുമെന്ന് റിപ്പോർട്ട്. 2021 ഒക്ടോബർ മുതൽ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻ ഉപഭോക്താക്കളുടെയും ക്ഷാമബത്ത (DA, DR) 17 ശതമാനത്തിൽ നിന്ന് 31 ശതമാനമായി ഉയർത്തിയിരുന്നു. ഇതും ചേർത്താണ് സർക്കാർ തങ്ങളുടെ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ ഒരുങ്ങുന്നത്.
കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങളാണ് ഡിഎ ഈ ആഴ്ച തന്നെ എത്തുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതായത് 48 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷം പെൻഷൻ ഉപഭോക്താക്കൾക്കും ഒറ്റതവണയായി കുടിശ്ശിക തീർക്കാനാണ് ധാനകാര്യ മന്ത്രാലയം തയ്യാറെടുക്കുന്നത്. കുടിശ്ശിക തുക 2 ലക്ഷം വരെയാകാനാണ് സാധ്യത.
ALSO READ : 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വലിയ ആശ്വാസം! ഈ തുകയ്ക്ക് Tax നൽകേണ്ടതില്ല
ലെവൽ ഒന്ന് വിഭാഗത്തിൽ വരുന്ന ജീവനക്കാർക്ക് 11,880 മുതൽ 37,554 രൂപയാണ് ഡിഎയായി ലഭിക്കുന്നത്. ലെവൽ 13, 14 വിഭാഗത്തിൽ വരുന്ന ജീവനക്കാർക്ക് 1,44,200 മുതൽ 2,18,200 രൂപ വരെ ലഭിക്കുമെന്നാണ് ദേശീയ കൗൺസിലിന് ഉദ്ദരിച്ച് സീ ന്യൂസ് ഹിന്ദി റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ : 7th Pay Commission: ക്ഷാമബത്ത കണക്കാക്കുന്നതിൽ വലിയ മാറ്റം! ശമ്പളം എത്ര വരും? അറിയാം
ഡിഎ കുടിശ്ശിക എത്രയായിരിക്കും? (How much will be the DA arrears?)
>> മിനിമം ഗ്രേഡ് വേതനം 1800 രൂപ (ലെവൽ-1 ബേസിക് പേ സ്‌കെയിൽ റേഞ്ച് 18000 മുതൽ 56900 വരെ) ഉള്ള കേന്ദ്ര ജീവനക്കാർ 4320 രൂപയ്ക്കായി കാത്തിരിക്കുന്നു [{18000-ന്റെ 4 ശതമാനം X 6].
>> അതേ സമയം, [{4 ശതമാനം 56900}X6] 13,656 രൂപയ്ക്കായി കാത്തിരിക്കുന്നു.
>> ഏഴാം ശമ്പള കമ്മീഷനു കീഴിൽ കേന്ദ്ര ജീവനക്കാർക്ക് 2020 ജൂലൈ മുതൽ ഡിസംബർ വരെ കുറഞ്ഞ ഗ്രേഡ് പേയിൽ 3,240 രൂപ ഡിഎ കുടിശ്ശിക ലഭിക്കും [18,000}x6 ന്റെ {3 ശതമാനം].
>> അതേ സമയം [{56,9003 ന്റെ 3 ശതമാനം രൂപ}x6] ഉള്ളവർക്ക് 10,242 രൂപ ലഭിക്കും.
>> അതേ സമയം 2021 ജനുവരി മുതൽ ജൂലൈ വരെയുള്ള DA കുടിശ്ശിക കണക്കാക്കിയാൽ അത് 4,320 ആയിരിക്കും [{18,000} ന്റെ 4 ശതമാനം}x6].
>> അതേ സമയം [{₹56,900 ന്റെ 4 ശതമാനം}x6] 13,656 രൂപയാകും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.