വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയത്തെക്കുറിച്ച് അന്വേഷിക്കാനുള്ള കോംപറ്റിഷന്‍ കമ്മിഷന്‍ ഉത്തരവിനെതിരെ കമ്പനി നല്‍കിയ അപ്പീല്‍ തള്ളി ഡല്‍ഹി ഹൈക്കോടതി. അന്വേഷണത്തിന് എതിരായ കമ്പനിയുടെ വാദത്തില്‍ കഴമ്പുണ്ടെന്ന് കരുതാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വകാര്യതാ നയത്തെക്കുറിച്ച് അന്വേഷിക്കാനുള്ള കോംപറ്റിഷന്‍ കമ്മിഷന്‍ ഉത്തരവ് കഴിഞ്ഞ ഏപ്രിലില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയായിരുന്നു വാട്ട്‌സ്ആപ്പും ഫെയ്‌സ്ബുക്കും അപ്പീല്‍ നല്‍കിയിരുന്നത്. 


മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വാട്ടസ്ആപ്പിന്റെ സ്വകാര്യതാ നയത്തെക്കുറിച്ച് അന്വേഷിക്കാന്‍ കോംപറ്റിഷന്‍ കമ്മിഷന്‍ സ്വമേധയാ തീരുമാനിക്കുകയും ചെയ്തു.  നിലവില്‍ നയം മരവിപ്പിച്ചിരിക്കുകയാണെന്നാണ് വാട്ടസ്ആപ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഡാറ്റ പ്രൊട്ടക്ഷന്‍ ബില്‍, സുപ്രീം കോടതിയിലും ഹൈക്കോടതികളിലുമുള്ള കേസുകള്‍ എന്നിവ കണക്കിലെടുത്താണ് നയം മരവിപ്പിച്ചത്. നിലവില്‍ നടപ്പാക്കാത്ത നയത്തെക്കുറിച്ച് കോംപറ്റിഷന്‍ കമ്മിഷന് അന്വേഷിക്കാനാവില്ലെന്നും കമ്പനി വാദിച്ചു. ഇതു തള്ളിയായിരുന്നു ഹൈക്കോടതി ഉത്തരവ്.


വാട്ട്‌സ്ആപ്പിലെ വിവരങ്ങള്‍ മാതൃ കമ്പനിയായ ഫെയ്‌സ്ബുക്കുമായി പങ്കുവയ്ക്കുമെന്നു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി സ്വകാര്യതാ നയം പുതുക്കിയത്. എന്നാൽ വന്‍ തോതില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ നയം പിന്നീടു മരവിപ്പിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.