ഓണത്തിനുള്ള തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത് ഉഷാറായി  നടക്കുകയാണ്.  Covid മൂന്നാം തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലും   സര്‍ക്കാര്‍ ഓണം കേമമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ,  ഓണാഘോഷത്തിന്‍റെ മാറ്റ് കൂട്ടാന്‍  നിരവധി ഓഫറുകളുമായി  HDFC Bank എത്തിയിരിയ്ക്കുകയാണ്. ബാങ്ക് തങ്ങളുടെ  ഉപയോക്താക്കളുടെ എല്ലാ തരത്തിലുമുള്ള ആവശ്യങ്ങളും മുന്നില്‍ കണ്ടുകൊണ്ട് ഒരു ഡസനോളം വ്യത്യസ്ത ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. വലിയ തോതിലുള്ള ഇളവുകളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.


ഈ ഓഫറുകള്‍ ചുരുങ്ങിയ കാലത്തേയ്ക്ക് മാത്രമേ ലഭ്യമാകൂ. ഓണവുമായി ബന്ധപ്പെട്ട് ബാങ്ക് പുറത്തിറക്കുന്ന ഓഫറുകള്‍   2021 സെപ്റ്റംബര്‍ 30ന്  അവസാനിക്കും. 


ഉത്സവ സീസണില്‍ ബാങ്ക് നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നത്‌, കാര്‍, ഇരു ചക്ര വാഹനങ്ങള്‍,  ഭവനം,  ബിസിനസ് തുടങ്ങിയവയ്ക്കുള്ള വായ്പകളില്‍ വന്‍ ഇളവാണ് ബാങ്ക്  ഉപയോക്താക്കള്‍ക്ക്  നല്‍കുന്നത്.


അതുകൂടാതെ,  ചില പ്രത്യേക  ഓഫറുകള്‍കൂടി ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വര്‍ണ വായ്പ, വസ്തു ഈടിന്മേലുള്ള വായ്പ,  സെക്യൂരിറ്റീസുകള്‍ ഈടായി നല്‍കിക്കൊണ്ടുള്ള വായ്പ തുടങ്ങിയവയ്ക്കും  ഈ ഓണക്കാലത്ത്  പ്രത്യേക ഓഫറുകള്‍ ലഭിക്കും. HDFC ബാങ്കിന്‍റെ  ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും  ള്‍ക്ക് പ്രത്യേക  ഇളവുകളും ക്യാഷ് ബാക്ക് ഓഫറുകളും ലഭിക്കും. കാര്‍ഡുടമകള്‍ക്ക്  EMI സൗകര്യവും ലഭിക്കും.


ഇവ കൂടാതെ, ഉത്സവകാല ഷോപ്പിംഗ്‌ ഏറെ ഇളവുകളോടെ  നടത്താനുള്ള സൗകര്യവും ബാങ്ക് നല്‍കുന്നു. 


Also Read:  Bank Holidays Alert..!! അടുത്ത ആഴ്ചയില്‍ 5 ദിവസം ബാങ്ക് അവധി, പണമിടപാടുകള്‍ മുന്‍കൂട്ടി തീരുമാനിക്കാം


ഓണം പ്രമാണിച്ച്  7.65% നിരക്കില്‍   ഉപയോക്താക്കള്‍ക്ക് കാര്‍ വായ്പ ലഭിക്കും. പഴയ വാഹനം വാങ്ങുന്നവര്‍ക്ക്  വരുമാനം തെളിയിക്കുന്ന രേഖകളൊന്നും ഇല്ലാതെ തന്നെ വാഹനത്തിന്‍റെ വിലയുടെ 85% ലഭിക്കും.  വരുമാനം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചാല്‍ 100% തുകയും  വായ്പയായി ലഭിക്കും. പുതിയ ഇരു ചക്ര വാഹനം വാങ്ങിക്കുന്നതിനായി 100 %  തുകയും  ലഭിക്കും.  കൂടാതെ വായ്പാ 
പ്രോസസിംഗ് ചാര്‍ജില്‍ 50%  ഇളവും  ഇപ്പോള്‍  ബാങ്ക്  നല്‍കി വരുന്നു.


ഭവന വായ്പകളില്‍ വന്‍ ഇളവാണ് ബാന്‍ നല്‍കുന്നത്. ഭവന വായ്പകളുടെ കുറഞ്ഞ പലിശ നിരക്ക്  6.75% ആണ്.  നിലവിലുള്ള ഭവന വായ്പാ ഉപയോക്താക്കള്‍ക്ക് 50 ലക്ഷം രൂപ വരെ ടോപ് അപ്പ് വായ്പ  ആവശ്യമെങ്കില്‍ ലഭിക്കും.  കൂടാതെ, ഈടുകളൊന്നും ഇല്ലാതെ 40 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പയും ബാങ്ക് നല്‍കുന്നു. ബിസിനസ് വായ്പകളാണെങ്കില്‍ 75 ലക്ഷം രൂപ വരെ ലഭിക്കും. വായ്പകളുടെ  പ്രൊസസിംഗ് ചാര്‍ജുകളില്‍ 50% ഇളവ് ലഭിക്കും.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.