HDFC Senior Citizen Care FD Scheme Update: എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്‌ഡി എന്ന പേരിൽ മുതിർന്ന പൗരന്മാർക്കായി അവതരിപ്പിച്ചിരിയ്ക്കുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയുടെ സമയപരിധി നീട്ടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Fixed Deposit: സ്ഥിര നിക്ഷേപം നടത്താന്‍ പ്ലാനുണ്ടോ? പ്രമുഖ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക് അറിയാം 
 
എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്‌ഡി  പദ്ധതിയില്‍ ചേരാന്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്  2024 ജനുവരി 10 വരെ  അവസരം ഉണ്ടായിരിയ്ക്കുമെന്ന് ബാങ്കിന്‍റെ വെബ്‌സൈറ്റിൽ പറയുന്നു. ഈ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 0.50%  അധിക പലിശ നിരക്ക് പരിമിത കാലത്തേയ്ക്ക് നൽകുമെന്ന് ബാങ്കിന്‍റെ വെബ്‌സൈറ്റ് പറയുന്നു. എന്നാല്‍ ഈ ഓഫര്‍ പ്രവാസികള്‍ക്ക് ബാധകമല്ല. 


Also Read:  Horoscope Today December 8: ഇടവം രാശിക്കാര്‍ക്ക് ജോലിയില്‍ മികച്ച നേട്ടം!! ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ


എന്താണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്‌ഡി (what is HDFC Senior Citizen Care FD Scheme?)


എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്‌ഡി സ്‌കീം 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള  പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എന്ന് ബാങ്ക് വെബ്‌ സൈറ്റ് പറയുന്നു. ഈ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക്  കൂടുതല്‍ നിരക്കില്‍ തങ്ങളുടെ നിക്ഷേപത്തിന് പലിശ ലഭിക്കും. അതേസമയം, കാലാവധി പൂര്‍ത്തിയാകും മുന്‍പ് സ്ഥിര നിക്ഷേപം പിന്‍വലിച്ചാല്‍ ബാങ്ക് പിഴ ഈടാക്കും. അതായത് നിക്ഷേപത്തിന്‍റെ യഥര്‍ത്ഥ പലിശ നിരക്കിന്‍റെ നിരക്കിന്‍റെ  1.25% കുറവായിരിക്കും ലഭിക്കുക. കൂടാതെ, ഈ പദ്ധതിയില്‍  ചേരാനുള്ള അവസരം പ്രവാസികള്‍ക്ക് ലഭിക്കില്ല.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.