HDFC Senior Citizen Care FD Scheme: എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ സ്ഥിര നിക്ഷേപ പദ്ധതിയുടെ സമയപരിധി നീട്ടി
HDFC Bank സീനിയർ സിറ്റിസൺ കെയർ എഫ്‌ഡി` എന്ന പ്രത്യേക എഫ്‌ഡി പദ്ധതിയില്‍ ചേരാനുള്ള സമയപരിധി നീട്ടി.
HDFC Senior Citizen Care FD Scheme Update: എച്ച്‌ഡിഎഫ്‌സി ബാങ്ക് മുതിർന്ന പൗരന്മാർക്കായീ അവതരിപ്പിച്ചിരിയ്ക്കുന്ന 'എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്‌ഡി' (HDFC Bank Senior Citizen Care FD) എന്ന പ്രത്യേക എഫ്‌ഡി പദ്ധതിയില്‍ ചേരാനുള്ള സമയപരിധി നീട്ടി.
Also Read: IPL 2023 Final: ഐപിഎൽ ഫൈനൽ റിസർവ് ദിനത്തിലും മഴ കളി മുടക്കിയാല്‍ കപ്പ് ആര് നേടും?
ബാങ്ക് നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഈ പദ്ധതിയില്‍ ചേരാന്‍ 2023 ജൂലൈ 7 വരെ സമയമുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്‌ഡി സ്‌കീം മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപത്തിന് പരിമിത കാലത്തേക്ക് 0.50% അധിക പലിശ നിരക്ക് നൽകും. എച്ച്‌ഡിഎഫ്‌സി ബാങ്ക് സീനിയർ സിറ്റിസൺ കെയർ എഫ്‌ഡി സ്‌കീം 60 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ളതാണ്. ഈ സ്കീം NRI യ്ക്ക് ബാധകമല്ല.
ഒരു ദിവസം മുതൽ 10 വർഷം വരെ കാലയളവിലേക്ക് 5 കോടിയിൽ താഴെ സ്ഥിര നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് ഈ പദ്ധതി 0.25% അധിക പ്രീമിയം നൽകും. 18 മെയ്'2020 മുതൽ ജൂലൈ 7, 2023 വരെയുള്ള പ്രത്യേക ഡെപ്പോസിറ്റ് ഓഫർ സമയത്ത് മുതിർന്ന പൗരന്മാർ ബുക്ക് ചെയ്ത പുതിയ ഫിക്സഡ് ഡിപ്പോസിറ്റിനും പുതുക്കലുകൾക്കും ഈ ആനുകൂല്യങ്ങള്‍ ബാധകമായിരിക്കും. അല്ലാത്തവർക്ക് ഈ ഓഫർ ബാധകമല്ല, HDFC Bank ബാങ്ക് പറയുന്നു.
മേൽപ്പറഞ്ഞ ഓഫറിൽ (സ്വീപ്പ് ഇൻ / ഭാഗിക ക്ലോഷർ ഉൾപ്പെടെ) ബുക്ക് ചെയ്ത ഫിക്സഡ് ഡിപ്പോസിറ്റ് 5 വർഷത്തിനോ അതിനുമുമ്പോ അകാലത്തിൽ ക്ലോസ് ചെയ്യപ്പെടുകയാണെങ്കിൽ, പലിശ നിരക്ക് കരാർ ചെയ്ത നിരക്കിൽ നിന്നോ ബാധകമായ അടിസ്ഥാന നിരക്കിൽ നിന്നോ 1.00% കുറവായിരിക്കുമെന്ന് ബാങ്ക് അറിയിച്ചു.
കൂടാതെ ഈ ഓഫറിൽ (സ്വീപ്പ് ഇൻ / ഭാഗിക ക്ലോഷർ ഉൾപ്പെടെ) ബുക്ക് ചെയ്ത ഫിക്സഡ് ഡിപ്പോസിറ്റ് 5 വർഷത്തിനു ശേഷം അകാലത്തിൽ ക്ലോസ് ചെയ്യപ്പെടുകയാണെങ്കിൽ പലിശ നിരക്ക് കരാർ ചെയ്ത നിരക്കിനേക്കാൾ 1.25% കുറവായിരിക്കുമെന്നും ബാങ്ക് അറിയിയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...