ഹീറോ എക്‌സ്‌ട്രീം 160R 4V ഇന്ത്യയിൽ പുറത്തിറങ്ങി. 1.27 ലക്ഷം രൂപ മുതൽ 1.36 ലക്ഷം രൂപ വരെയാണ് (എക്‌സ് ഷോറൂം) വില. നിരവധി  മാറ്റങ്ങളോടെയാണ് ഹീറോ എക്സ്ട്രീം 160R 4V എത്തിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രൂപത്തിലുള്ള മാറ്റങ്ങളാണ് പുതിയ എക്സ്ട്രീമിൻ്റെ പ്രധാന സവിശേഷത. നീളമുള്ള ടാങ്കും ഒപ്പം കൂടുതൽ മസ്കുലറുമായ ലുക്കിലാണ് എക്സ്ട്രീം  160R 4V വരുന്നത്. കൂടാതെ, പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലൈറ്റ് കാണാൻ ഒരു പ്രത്യേക ഭം​ഗിയുണ്ട്. ഡ്യുവൽ-ടോൺ പെയിന്റ് സ്കീമും മികച്ചതാണ്. 


ALSO READ: 1000 രൂപക്ക് പറക്കും ജിയോ ഫൈബർ, സൗജന്യ ഒടിടികൾ കൈ നിറയെ


എക്സ്ട്രീം 160R 4V-യുടെ ഫീച്ചർ ലിസ്റ്റിൽ ഹീറോ നല്ല രീതിയിൽ ശ്രദ്ധ നൽകിയിട്ടുണ്ട്. ഹീറോ കണക്ട് 2.0 വഴിയുള്ള കോൾ, നോട്ടിഫിക്കേഷൻ അലേർട്ടുകൾ എന്നിവയും എൽസിഡി ഡിസ്‌പ്ലേ പോലെയുള്ള മറ്റ് സവിശേഷതകളും വാഹനത്തിൽ നൽകിയിട്ടുണ്ട്. ഫോൺ മൗണ്ട്, ബാർ എൻഡ് മിററുകൾ എന്നിവയും എടുത്തു പറയേണ്ട കാര്യങ്ങളാണ്. 


ഹീറോ എക്‌സ്‌ട്രീം 160R 4V-ക്ക് പുതിയ 4-വാൽവ് എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് പഴയ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ പവർ ഉത്പാദിപ്പിക്കാനായി ട്യൂൺ ചെയ്‌തിരിക്കുന്നതാണ്. 5-സ്പീഡ് ഗിയർബോക്‌സാണ് ബൈക്കിന് നൽകിയിരിക്കുന്നത്. 16.6 ബിഎച്ച്പി കരുത്തും 14.6 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും.  


ഹീറോ എക്‌സ്‌ട്രീം 160R 4V-യുടെ മൂന്ന് പതിപ്പുകളാണ് പുറത്തിറങ്ങുന്നത്. സ്റ്റാൻഡേർഡ് (1,27,300 രൂപ), കണക്റ്റഡ് (1,32,800 രൂപ), പ്രോ (1,36,500 രൂപ). വില കൂടുതലുള്ള പ്രോ വേരിയന്റിൽ യുഎസ്ഡി ഫോർക്ക്, സ്പ്ലിറ്റ്-സീറ്റ്, ഡ്യുവൽ-ടോൺ നിറങ്ങൾ എന്നിവ ലഭിക്കും. അതേസമയം, സ്റ്റാൻഡേർഡ് വേരിയന്റിന് ടെലിസ്‌കോപ്പിക് ഫോർക്കും സിംഗിൾ സീറ്റും ഉണ്ട്. കണക്റ്റഡ് വേരിയന്റിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും നൽകിയിരിക്കുന്നു. 


ഇന്ത്യൻ വിപണിയിൽ ബജാജ് പൾസർ N160, ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4V എന്നിവയാണ് ഹീറോ എക്‌സ്ട്രീം 160R 4V-ൻ്റെ എതിരാളികൾ. പൾസർ N160-യ്ക്ക് 1.23 ലക്ഷം രൂപയും അപ്പാച്ചെ ആർടിആർ‌ 160 4V-യ്ക്ക് 1.24 ലക്ഷം രൂപയുമാണ് വില. അതിനാൽ, ഹീറോ എക്‌സ്ട്രീം 160R 4V-യുടെ വില താരതമ്യേന കൂടുതലാണ് എന്നത് മാത്രമാണ് ഒരു പോരായ്മ. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.