Kerala Gold Rate Today: ക്രിസ്മസിന് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ? വില വീണ്ടും കുതിയ്ക്കാന്‍ സാധ്യത
Kerala Gold Rate Today: ഇന്ന് വിപണി നിരക്കില്‍ പവന് 200 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം (8 ഗ്രാം) 46,400 രൂപയിലെത്തി.
Kerala Gold Rate Today: തൊട്ടാൽ പൊള്ളുന്ന നിലയിലേയ്ക്ക് വീണ്ടും സ്വര്‍ണവില. സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുകയാണ്.
ഇന്ന് വിപണി നിരക്കില്‍ പവന് 200 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണം (8 ഗ്രാം) 46,400 രൂപയിലെത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 25 രൂപ വര്‍ദ്ധിച്ചിരുന്നു. ഇതോടെ ഒരു ഗ്രാമിന് 5600 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
Also Read: Horoscope Today December 22: ചന്ദ്രന്‍ മേടം രാശിയില്‍!! ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം; ഇന്നത്തെ രാശിഫലം അറിയാം
18 കാരറ്റ് സ്വർണത്തിന്‍റെ വില 30 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4785 രൂപയാണ്.
സ്വര്‍ണ വിപണി പരിശോധിച്ചാല്‍ ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46,000 ത്തിന് മുകളിലാണ് കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില.
രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. ഈ മാസം ആരംഭം മുതല്‍ സ്വർണവില തുടർച്ചയായി വര്‍ദ്ധിക്കുകയാണ്. ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍, ഒരു ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില മാത്രമല്ല ബാധകമാവുന്നത്. പണിക്കൂലി, നികുതി തുടങ്ങിയ ഘടകങ്ങള്‍ കൂടി നല്‍കേണ്ടതുണ്ട്. ഇവ കൂടി ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പോക്കറ്റ് കാലിയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല...
ആഭരണങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ പണിക്കൂലി 5% ശതമാനമാണ് മിക്ക ജ്വല്ലറികളും ഈടാക്കുന്നത്. ഡിസൈന്‍ കുറഞ്ഞ ആഭരണങ്ങള്‍ക്കാണിത്. ഡിസൈന്‍ കൂടുമ്പോള്‍ പണിക്കൂലിയും കൂടും. അതായത്, ഒരു പവന് കുറഞ്ഞത് 2000 രൂപ പണിക്കൂലി നല്‍കേണ്ടി വരും. ആഭരണം വാങ്ങുന്നവര്‍ക്ക് പണിക്കൂലി മാത്രമല്ല, സ്വര്‍ണത്തിന്‍റെ വിലയും പണിക്കൂലിയും ചേര്‍ത്തുള്ള സംഖ്യയുടെ 3% ജിഎസ്ടി നല്‍കണം. അതായത്, ചുരുങ്ങിയത് 1300 രൂപ ഒരു പവന്‍ ആഭരണത്തിന് നികുതി വന്നേക്കും. ഈ കണക്കില്‍ ഒരു പവന്‍ സ്വര്‍ണത്തിന് നല്ല തുക നല്‍കേണ്ടി വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.