Bank Holidays in March 2024:  രാജ്യത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായ ഹോളിയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിച്ചിരിയ്ക്കുന്നത്. ഉത്തരേന്ത്യയില്‍ പ്രധാനമായും കൊണ്ടാടുന്ന ഒരു ആഘോഷമാണ് ഹോളി.  രണ്ട് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഹോളി ആഘോഷങ്ങള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Lok Sabha Election 2024: പ്രധാനമന്ത്രി മോദിയുടെ മെഗാ റോഡ്‌ഷോ ഇന്ന് കോയമ്പത്തൂരില്‍, തമിഴ്‌നാട്ടില്‍ കനത്ത സുരക്ഷ
 
ഹോളി ഉത്സവം അടുത്ത ആഴ്‌ച മുതൽ ആരംഭിക്കുന്ന അവസരത്തില്‍ വരും ആഴ്ചയില്‍ 6 ദിവസം തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവധി ആയിരിയ്ക്കും. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ മാസത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ആ ഒരു സാഹചര്യത്തില്‍ 6 ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കുന്നത് സാധാരണക്കാരുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കാം. അതിനാല്‍, നിങ്ങള്‍ക്ക് ഈ മാസം പൂര്‍ത്തിയാക്കേണ്ട പ്രധാനപ്പെട്ട എല്ലാ സാമ്പത്തിക ഇടപാടുകളും ഈ ആഴ്ചതന്നെ പൂർത്തിയാക്കാന്‍ ശ്രദ്ധിക്കുക.


Also Read: Horoscope Today, March 18: ഈ രാശിക്കാർ ജാഗ്രത പാലിക്കണം, ഇവര്‍ക്ക് സാമ്പത്തിക നേട്ടം!! ഇന്നത്തെ രാശിഫലം  


റിസർവ് ബാങ്ക് പുറത്തിറക്കിയ അവധി ദിനങ്ങളുടെ പട്ടിക അനുസരിച്ച് വരും ദിവസങ്ങളില്‍ 6 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇത്തവണ മാർച്ച് 25 തിങ്കളാഴ്ചയാണ് പ്രധാന ഹോളി ആഘോഷം. ഈ അവസരത്തിൽ രാജ്യത്തുടനീളം ബാങ്കുകൾക്ക് അവധിയാണ്. ഇതോടൊപ്പം നാലാം ശനി, ഞായർ ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. 


എന്തുകൊണ്ടാണ് 6 ദിവസം തുടർച്ചയായി ബാങ്കുകൾ അവധി?


22 മാർച്ച് 2024, വെള്ളി:  ബീഹാർ ദിനമായതിനാൽ പറ്റ്നയില്‍ ബാങ്കുകൾ പ്രവര്‍ത്തിക്കില്ല. 
  
23 മാർച്ച് 2024:  നാലാമത്തെ ശനിയാഴ്ച ബാങ്കുകൾക്ക് അവധി 


24 മാർച്ച് 2024:  ഞായറാഴ്ച ബാങ്കുകൾക്ക് അവധി 


25 മാർച്ച് 202:  ഹോളി ആഘോഷം. ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഇംഫാൽ, കൊച്ചി, കൊഹിമ, പറ്റ്ന,  ശ്രീനഗർ, തിരുവനന്തപുരം എന്നിവയൊഴികെ രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ബാങ്കുകൾക്ക് അവധിയായിരിക്കും.


26 മാർച്ച് 2024 ചൊവ്വ: ഹോളി, യോസാംഗ് ദിനം, ഭോപ്പാൽ, ഇംഫാൽ, പറ്റ്ന എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
 
27 മാർച്ച് 2024 ബുധന്‍:  ഹോളി പ്രമാണിച്ച് പറ്റ്നയില്‍ ബാങ്കുകൾ അടഞ്ഞുകിടക്കും.


റിസർവ് ബാങ്കിന്‍റെ കലണ്ടർ പ്രകാരം പല പ്രദേശങ്ങളിലായി തുടർച്ചയായി 6 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും.  


മാര്‍ച്ച്‌ അവസാന ആഴ്ചയിലും അവധി ദിനങ്ങള്‍ ഉണ്ട്.  


മാർച്ച് 29,  ദുഃഖവെള്ളി പ്രമാണിച്ച് ത്രിപുര, അസം, രാജസ്ഥാൻ, ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളില്‍ ഒഴികെ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ബാങ്കുകള്‍ അടഞ്ഞുകിടക്കും.


മാര്‍ച്ച്‌  31  ഞായറാഴ്ചയായതിനാൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് അവധിയായിരിക്കും. 


അതായത്, വരും ആഴ്ചകളില്‍ ബാങ്ക് ജീവനക്കാര്‍ക്ക് അവധിയായതിനാല്‍ നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് തടസം നേരിടാം. അതിനാല്‍ ബാങ്ക് അവധി ദിനങ്ങള്‍ കണക്കിലെടുത്ത് സാമ്പത്തിക ഇടപാടുകള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പൂര്‍ത്തിയാക്കാന്‍ ശ്രദ്ധിക്കുക. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.