Honda Cars Festival Offers : ദീപാവലി പൂജ ആഘോഷങ്ങളുടെ ഭാഗമായി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ പുതിയ ഓഫർ അവതരിപ്പിച്ചു. പൂജ-ദീപവലി ഓഫറിനോട് അനുബന്ധിച്ച് കാറ് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പണം അടുത്ത വർഷം, 2023 മുതൽ അടച്ചാൽ മതി. ഡ്രൈവ് ഇൻ 2022 പേ ഇൻ 2023 എന്ന പേരിലാണ് ഹോണ്ട തങ്ങളുടെ ഉത്സവകാല ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. കൊട്ടാക്ക് മഹേന്ദ്ര പ്രൈ ലിമിറ്റഡുമായി ചേർന്നാണ് ഹോണ്ട ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. ഹോണ്ടയുടെ എല്ലാ വേരിയന്റ് കാറുകൾക്കും ഓഫർ ബാധകമാണ്. ഒക്ടോബർ 31 വരെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കാണ് ഓഫർ ലഭിക്കുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് ഹോണ്ടയുടെ ഡ്രൈവ് ഇൻ 2022 പേ ഇൻ 2023 ഓഫർ?


ഓഫർ കാലാവധിക്കുള്ളിൽ കാർ ബുക്ക് ചെയ്യുന്നവർക്ക് ലോണിന്റെ മാസ അടവ് (ഇഎംഐ) 2023 മുതൽ അടച്ചാൽ മതി. അതായത് ലോൺ എടുത്ത് നാലാം മാസം മുതൽ ഇഎംഐ അടച്ച് തുടങ്ങിയാൽ മതി. കാറിന്റെ ഓൺ റോഡ് വിലയുടെ 85 ശതമാനം ലോൺ തുകയായി കൊട്ടാക്ക് ബാങ്ക് നൽകുക. ഒക്ടോബർ 31 വരെയാണ് ഓഫർ കാലാവധിയുള്ളത്. ഹോണ്ടയുടെ എല്ലാ ഡീലറുമാരിൽ നിന്നും ഓഫർ ലഭ്യമാണ്. അതോടൊപ്പം കൊട്ടാക്ക് ബാങ്കിന്റെ രാജ്യത്തെ എല്ലാ ബ്രാഞ്ചിൽ നിന്നും ഈ ഓഫർ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.


ALSO READ : ദീപാവലിക്ക് അനുയോജ്യമായ ബജറ്റിൽ വാങ്ങാവുന്ന വാഹനങ്ങൾ, ഒറ്റ നോട്ടത്തിൽ


അതേസമയം ഉത്സവ സീസണിനോട് അനുബന്ധിച്ചും ചില ബ്രാൻഡുകളുടെ പുതിയ മോഡലുകൾ അവതരിപ്പിച്ചതും രാജ്യത്തെ കാർ വിപണിയിൽ വലിയതോതിൽ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. മാരുതി സുസൂക്കി കഴിഞ്ഞ വർഷത്തെക്കാളും ഇരട്ടി യൂണിറ്റ് കാറാണ് വിൽപന നടത്തിയത്. ഈ വർഷം സെപ്റ്റംബർ മാസത്തിൽ 1,76,306 യൂണിറ്റ് വാഹനമാണ് മാരുതി സുസൂക്കി വിറ്റത്. അതേസമയം ഹോണ്ട 11,047 യൂണിറ്റും എംജി മോട്ടോഴ്സ് 3,808 യൂണിറ്റും സ്കോഡ ഓട്ടോ ഇന്ത്യ 3,543 യൂണിറ്റുമാണ് സെപ്റ്റംബർ മാസത്തിൽ വിൽപന നടത്തിയത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.