സയൻസ് ഫിക്ഷൻ വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപം,ഒറ്റ ചാർജിൽ 300 കിലോമീറ്റർ റേഞ്ച്; വിപണി പിടിക്കാൻ സെൻമെന്റി 0
ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാം ഇതിലും കേമൻ തന്നെ
പരമാവധി വേഗത 200 കിലോമീറ്റർ ഇപ്പോൾ വിപണിയിൽ ഉള്ള ഏത് ഇരുചക്ര വാഹനങ്ങളെകാളും കൂടുതൽ ആണിത്, ഒറ്റത്തവണ ചാർജ് ചെയ്താൽ 300 കിലോമീറ്റർ സഞ്ചരിക്കാം ഇതിലും കേമൻ തന്നെ. ഓസ്ട്രിയൻ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ഹോർവിൻ ഗ്ലോബൽ എന്ന ഇരുചക്ര നിർമാതാക്കളാണ് സെൻമെന്റി–0 എന്ന ഇലക്ട്രിക് സ്കൂട്ടർ മോഡലിനെ അവതരിപ്പിച്ചത്. ഇറ്റലിയിലെ മിലാൻ ഇഐസിഎംഎ എക്സ്പോയിലാണ് മാക്സി സ്കൂട്ടർ അവതരിപ്പിക്കപ്പെട്ടത്.
കാഴ്ചയിൽ സയൻസ് ഫിക്ഷൻ വാഹനങ്ങളെ അനുസ്മരിപ്പിക്കുന്ന രൂപമാണ് ഇവന്. അന്യഗ്രഹത്തിലെ വാഹനങ്ങളെന്ന സങ്കൽപത്തെ അനുസ്മരിപ്പിക്കുന്ന രൂപഭാവം. ഉടലിലാകെ മസിൽ തുടിപ്പ്. മാക്സി സ്കൂട്ടർ വിഭാഗത്തിലെ വാഹനമാണിത്.സാധാരണ സ്കൂട്ടറിൽ നിന്നു വ്യത്യസ്തമായി പ്രത്യേക ഷാസിയിലാണ് വാഹനത്തിന്റെ അടിസ്ഥാനം. ഇലക്ട്രിക് മോട്ടർസൈക്കിളുകളിൽ ഉപയോഗിക്കുന്ന വിധത്തിലുള്ള ഷാസിയാണിത്. ഇ–സൂപ്പർസ്പോർട് ബൈക്കുകളിലേതിനു സമാനമായ മോട്ടറും ബാറ്ററി സവിശേഷതയും സെൻമെന്റി–0 ന് സ്വന്തം . 16.5 കിലോവാട്ട് ബാറ്ററി പാക്ക് മികച്ച റേഞ്ചും വാഗ്ദാനം ചെയ്യുന്നു. 400 വാൾട്ട് ഇലക്ട്രിക് ചാർജിങ് സംവിധാനം 30 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഉപകരിക്കും. വാഹനത്തിൽ നിന്നു മറ്റ് ഇ–സ്കൂട്ടറുകളെ ചാർജ് ചെയ്യാനും സാധിക്കും.
ഇന്ത്യയിൽ നിലവിൽ വിപണിയിലുള്ള ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളൊന്നും 300 കിലോമീറ്റർ എന്ന യാത്രാപരിധി വാഗ്ദാനം ചെയ്യുന്നില്ല. 2.8 സെക്കൻഡ് മതി സെൻമെന്റി–0ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ. റഡാർ ഉപയോഗിച്ചുള്ള അപകട സൂചന, വിവിധ റൈഡിങ് മോഡുകൾ എബിഎസ് – ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഒട്ടേറെ സുരക്ഷാ സന്നാഹങ്ങളും സ്കൂട്ടറിലുണ്ട്. വാഹനം ആദ്യം യൂറോപ്യൻ രാജ്യങ്ങളിലേക്കും പിന്നാലെ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലും എത്തുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...