Bank Holidays Durga Puja 2023: രാജ്യത്ത് ഒക്‌ടോബർ 15 ന് 10 ദിവസത്തെ ആഘോഷമായ ശാർദിയ നവരാത്രി ആരംഭിച്ചതോടെ ഉത്സവ സീസണിന് തുടക്കമായി. ഹൈന്ദവ ആഘോഷമായ ശാർദിയ നവരാത്രിയ്ക്ക് ഏറെ പ്രാധാന്യമാണ് ഉള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നവരാത്രിയിലെ 7, 8, 9 ദിവസങ്ങളിലെ ആഘോഷങ്ങൾക്കൊപ്പം ദുർഗാപൂജയും ആളുകള്‍ ആവേശത്തോടെ ആചരിക്കുന്നു. ഈ ആഘോഷവേളയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ബാങ്കുകൾ പ്രവര്‍ത്തിക്കില്ല. ഈ അവധികള്‍ സംസ്ഥാനങ്ങൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കാം. അതായത്, ഒക്‌ടോബർ 24 ന് രാജ്യം ദസറ ആഘോഷിക്കും. എന്നാല്‍, രാജ്യത്തെ ചില നഗരങ്ങളിൽ ഒക്ടോബർ 23 നാണ് ദസറ ആഘോഷിക്കുന്നത്.


Also Read: ICICI Bank FD Rates: ഫിക്സഡ് ഡിപ്പോസിറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്, പുതിയ പലിശ നിരക്കുകൾ അറിയാം  


ദസറ ആഘോഷത്തിന് മുന്‍പ് ഒക്‌ടോബർ 21, ഒക്‌ടോബർ 23, ഒക്‌ടോബർ 24, ഒക്‌ടോബർ 25, ഒക്‌ടോബർ 26, ഒക്‌ടോബർ 27 തീയതികളിൽ വിവിധ സ്ഥലങ്ങളിൽ ദുർഗാപൂജ അവധിയുണ്ടാകും. കൂടാതെ ലക്ഷ്മി പൂജയ്ക്ക് ഒക്ടോബർ 28ന് അവധിയുണ്ടാകും.


അതായത് ഒക്ടോബര്‍ മാസത്തിലെ വരും ദിവസങ്ങളില്‍ പല സംസ്ഥാനങ്ങളിലും ബാങ്കുകള്‍ക്ക് അവധിയായിരിയ്ക്കും. 


2023 ഒക്ടോബര്‍ മാസത്തില്‍ വരാനിരിയ്ക്കുന്ന അവധികള്‍ ഇപ്രകാരമാണ് 


21 ഒക്ടോബർ 2023 - മഹാ സപ്തമി  


22 ഒക്ടോബർ 2023 - മഹാ അഷ്ടമി  


23 ഒക്ടോബർ 2023 - മഹാ നവമി 


24 ഒക്ടോബർ 2023 - ദസറ/വിജയ ദശമി  


28 ഒക്ടോബർ 2023 - മഹർഷി വാൽമീകി ജയന്തി 


31 ഒക്ടോബർ 2023 - സർദാർ വല്ലഭായ് പട്ടേൽ ജയന്തി - ഗുജറാത്ത്


വാരാന്ത്യങ്ങളിൽ ബാങ്ക് അവധി
 
വാരാന്ത്യ ബാങ്ക് അവധികള്‍ 


2023 ഒക്ടോബർ 22 -  ഞായറാഴ്ച


ഒക്‌ടോബർ 28, 2023 - നാലാം ശനിയാഴ്ച


ഒക്ടോബർ 29, 2023 - ഞായർ
 
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായി മാസത്തില്‍ ഒരിയ്ക്കലെങ്കിലും ബാങ്കില്‍ പോകുന്നവരാണ് നമ്മില്‍ അധികവും.  അതിനാല്‍ നിങ്ങളുടെ പ്രദേശത്തെ ബാങ്ക് അവധി ദിനങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. 


നമുക്കറിയാം, ഒക്ടോബര്‍ മാസം എന്നാല്‍ ഉത്സവങ്ങളുടെ മാസമാണ്. അതിനാല്‍ തന്നെ ഒട്ടേറെ  ദിവസങ്ങള്‍ ബാങ്കുകള്‍ക്ക് അവധി ഉണ്ട്  നവരാത്രി, ദസറ തുടങ്ങിയ പ്രധാന ആഘോഷങ്ങള്‍ ഈ മാസം എത്തുന്നതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി ബാങ്കിനെ സമീപിക്കുന്നതിന് മുന്‍പ്  ബാങ്ക് അവധി സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കണം. 


അതേസമയം, ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല എങ്കിലും ഉപഭോക്താക്കൾക്ക് പല തരത്തിലുള്ള സാമ്പത്തിക നടപടികള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയും. UPI, മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങളിൽ ബാങ്ക് അവധിക്ക് യാതൊരു സ്വാധീനവുമില്ല. നിങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക  ഇടപാടുകള്‍ ഡിജിറ്റലായി ചെയ്യാൻ കഴിയുമെങ്കിൽ, ഈ അവധി ദിവസങ്ങള്‍ നിങ്ങളെ ബാധിക്കില്ല, നിങ്ങളുടെ ജോലി സുഖകരമായി കൈകാര്യം ചെയ്യാം.
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.